തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ചതിനെതിരെ കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനം. ഇത്തരം നിയമനങ്ങൾ വളരെ കരുതലോടെ മാത്രമേ പാടുള്ളൂവെന്നും, ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്ന നടപടികൾ ഒഴിവാക്കണമെന്നും നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.(Minister Sunny Joseph Faces Criticism In KPCC Meeting Over Relative Appointment)
ബെന്നി തോമസിനെ നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഈ നിയമനത്തിനെതിരെ അതൃപ്തി പുകയുന്നതിനിടെയാണ് കെപിസിസി യോഗത്തിൽ വിഷയം ഗൗരവമായി ചർച്ചയായത്. വിമർശനങ്ങൾക്ക് ഇടനൽകുന്ന രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളരുതെന്നാണ് നേതാക്കൾ പ്രതികരിച്ചത്.
വിമർശനങ്ങളോട് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ യാതൊരു തടസ്സവുമില്ല. മികച്ച ഭൂരിപക്ഷത്തോടെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട, മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന നേതാവാണ് അദ്ദേഹം. കൂടാതെ തന്റെ ചീഫ് ഏജന്റ് കൂടിയായിരുന്നു ബെന്നി തോമസ് എന്ന് മന്ത്രി വ്യക്തമാക്കി.
Story Summary
Minister Sunny Joseph is facing criticism within the KPCC for appointing his brother-in-law, Benny Thomas, as his additional private secretary. While the Minister has defended the appointment, citing Benny Thomas’s political experience and legal eligibility, senior Congress leaders warned that such decisions could trigger unnecessary controversies and damage the party’s reputation.

