തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കെ.പി.സി.സി വക്താവ് ജിന്റോ ജോൺ. കെ.എസ്.യുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ തുടരുന്നതിനിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. അധികാരത്തിലെത്തിയ ശേഷം പഴയ ബന്ധങ്ങളും വാഗ്ദാനങ്ങളും മറക്കുന്ന രാഷ്ട്രീയ സമീപനത്തെയാണ് ജിന്റോ ജോൺ വിമർശിച്ചത്. (Jinto John Facebook Post)
"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും...
മുഖ്യമന്ത്രി വി.ഡി. സതീശൻ കെ.എസ്.യു സംസ്ഥാന അധ്യക്ഷന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഹിന്ദു ഐക്യവേദിക്ക് ലഭിക്കുന്ന പരിഗണന പോലും കെ.എസ്.യു അധ്യക്ഷന് ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് വി.ആർ. അനൂപ് വിമർശിച്ചു. (VR Anoop criticize VD Satheesan)
നേരത്തെ പി.എം. നിയാസും അലോഷ്യസ് സേവ്യറും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും, ഒരു...
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ (80) അന്തരിച്ചു (PA Madhavan Congress Leader). വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. തൃശ്ശൂർ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.
തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച്...
തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ചതിനെതിരെ കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനം. ഇത്തരം നിയമനങ്ങൾ വളരെ കരുതലോടെ മാത്രമേ പാടുള്ളൂവെന്നും, ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്ന നടപടികൾ ഒഴിവാക്കണമെന്നും നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.(Minister Sunny Joseph Faces Criticism In KPCC Meeting Over Relative Appointment)
ബെന്നി തോമസിനെ നിയമിച്ചതാണ്...
തിരുവനന്തപുരം: കെഎസ്‌യു സ്ഥാപക ദിനത്തിൽ തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിലെ തീക്ഷ്ണമായ ഓർമ്മകൾ പങ്കുവെച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ ക്രൂരമായ ലാത്തിച്ചാർജ്ജും അക്കാലത്തെ സമരപോരാട്ടങ്ങളുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അനുസ്മരിച്ചത്.(KC Venugopal Recalls KSU Struggles And The Iconic Blood Stained...
കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (90) അന്തരിച്ചു (TU Kuruvilla Passes Away). വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (മേയ് 29) രാത്രി 9:12 ഓടെയായിരുന്നു അന്ത്യം.
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കോൺഗ്രസ്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള വടംവലിയിലേറ്റ മുറിവ് ഉണങ്ങുംമുൻപേ കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷപദത്തിനായുള്ള ചരടുവലി ആരംഭിച്ചു. കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെത്തുടർന്ന് പാർട്ടിയെ നയിക്കാൻ പുതിയ ടീം വന്നേക്കും (KPCC President Selection). മന്ത്രിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനും പകരക്കാരനെ നിയമിക്കാൻ...
വയനാട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിനിൽക്കെ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. ഹൈക്കമാൻഡിനെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് വയനാട്ടിലടക്കം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷ് പോസ്റ്ററുകൾ പാർട്ടിയിൽ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.(Congress Factionalism Erupts Over Kerala Chief Minister Selection)
കെ.സി. വേണുഗോപാലിനെതിരെയാണ് ഇവ. വയനാട് മറ്റൊരു അമേഠിയായി മാറുമെന്നും, രാഹുൽ ഗാന്ധിയുടെയും...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് നിയമസഭാ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുമ്പോൾ നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെ അറിയിച്ചു (Kerala CM Race). നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ ഹൈക്കമാൻഡിന്റെ പച്ചക്കൊടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വേണുഗോപാൽ ക്യാമ്പ്. ഇതിനിടെ,...
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നുണ പറയാൻ അസാധാരണ കഴിവെന്ന് മന്ത്രി പി. രാജീവ് (P Rajeev). ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയെക്കുറിച്ച് യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ വസ്തുതാരഹിതമാണെന്നും, നിയമസഭയിൽ കൃത്യമായ കണക്കുകൾ നിരത്തി മറുപടി നൽകിയപ്പോൾ നിശബ്ദനായ പ്രതിപക്ഷ നേതാവ് പുറത്തിറങ്ങി പഴയ നുണകൾ തന്നെ ആവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വികസന...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...