HomeKerala'പി.എം. ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണം':...

‘പി.എം. ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണം’: വിമർശനവുമായി KSU | KSU Criticizes Government

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ ‘പിഎം ശ്രീ’ നടപ്പാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെഎസ്‍യു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ സാങ്കേതികമായ ന്യായീകരണങ്ങൾക്കപ്പുറം സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്‍യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ആവശ്യപ്പെട്ടു.(KSU Criticizes Government Over PM SHRI Scheme Demands Firm Political Stand)

മുൻ എൽ.ഡി.എഫ് സർക്കാർ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെ.എസ്.യു. ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ല എന്ന് അദ്ദേഹം കുറിച്ചു.

വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യു.ഡി.എഫ് സർക്കാരിനാണ്. ഫെഡറൽ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽ പറത്തുന്ന കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിന്റെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വിദ്യാഭ്യാസ സ്വയംഭരണവും ഫെഡറൽ മൂല്യങ്ങളും സംരക്ഷിക്കുന്ന മുൻ കാലങ്ങളിൽ കെ എസ് യുവും കോൺഗ്രസും എടുത്ത ശക്തമായ രാഷ്ട്രീയ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Story Summary

KSU Kasaragod district president Adv. Jawad Puthur has criticized the government regarding the implementation of the central ‘PM SHRI’ scheme, demanding a firm political stance to protect the state’s educational autonomy and federal rights. He urged the UDF government to uphold the democratic values and educational interests of students.

WhatsApp Channel Banner

Latest updates

കോമൺവെൽത്ത് ഗെയിംസ് 2026: ലോങ് ജമ്പിൽ വെള്ളിത്തിളക്കവുമായി മുരളി...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച് ലോങ് ജമ്പിൽ വെള്ളി മെഡൽ നേടി മുരളി ശ്രീശങ്കർ. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 8.09 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ രണ്ടാമതെത്തിയത്....

‘മോദി പ്രധാനമന്ത്രി പദം ഒഴിഞ്ഞ് ഇൻഫ്ലുവൻസറാകണം’: പരിഹാസവുമായി അഭിജീത്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി പദം രാജിവെച്ച് ഇൻഫ്ലുവൻസറായി മാറണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. ചെറുപ്പക്കാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോകളെ പരിഹസിച്ചാണ് ദിപ്കെയുടെ ഈ...

തുലാഭാരത്തിനിടെ ത്രാസിൻ്റെ കയർ പൊട്ടിവീണു: വി. മുരളീധരൻ MLAയ്ക്ക്...

തിരുവനന്തപുരം: ക്ഷേത്രത്തിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസിന്റെ കയർ പൊട്ടി വീണ് കഴക്കൂട്ടം എം.എൽ.എ വി. മുരളീധരന് പരിക്കേറ്റു. പൗർണമി കാവിൽ വെച്ചായിരുന്നു സംഭവം.(V Muraleedharan Injured As Tulabharam Rope Breaks At...

‘വിദ്യാർത്ഥികൾ ഭീകരവാദികളല്ല, രാജ്യത്തിൻ്റെ ഭാവി’: അഭിജീത് ദിപ്കെ |...

ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ കേന്ദ്ര സർക്കാരും പൊലീസും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. വിദ്യാർത്ഥികൾ രാജ്യത്തിന്റെ ഭാവിയാണെന്നും അവരെ കുറ്റവാളികളെപ്പോലെയോ ഭീകരവാദികളെപ്പോലെയോ...

മായാത്ത മുറിവായി വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ...

വയനാട്: കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 30-ന് അർദ്ധരാത്രിയിൽ പ്രകൃതി തീർത്ത സംഹാരതാണ്ഡവം അട്ടമല, മുണ്ടക്കൈ, ചൂരൽമല,...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...