Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Student protest

‘ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമന്ത്രി ഉറപ്പ് നൽകണം’: CJP പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം ആരംഭിച്ച് സോനം വാങ്‌ചുക്ക് | Sonam Wangchuk

ന്യൂഡൽഹി: നീറ്റ്-യുജി അടക്കമുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്‌ചുക്ക് സമരത്തിൽ പങ്കുചേർന്നത്.(Sonam Wangchuk Begins Indefinite Hunger Strike At...

‘പി.എം. ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണം’: വിമർശനവുമായി KSU | KSU Criticizes Government

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ 'പിഎം ശ്രീ' നടപ്പാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെഎസ്‍യു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ സാങ്കേതികമായ ന്യായീകരണങ്ങൾക്കപ്പുറം സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്‍യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ആവശ്യപ്പെട്ടു.(KSU Criticizes Government Over PM SHRI Scheme...

അടുത്ത പ്രതിഷേധത്തിനൊരുങ്ങി CJP: ജൂൺ 20ന് ജന്തർ മന്ദറിൽ സമരം നടത്താൻ അനുമതി തേടി | Cockroach Janta Party

ന്യൂഡൽഹി: വിവിധ പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ജൂൺ 20-ന് ജന്തർ മന്തറിൽ സമരം നടത്താൻ ഡൽഹി പോലീസിന്റെ അനുമതി തേടിയിരിക്കുകയാണ് സംഘടന.(Cockroach Janta Party Plans Protest At Jantar Mantar Demanding...

തമിഴ്‌നാട്ടിൽ വീണ്ടും നീറ്റ് ദുരന്തം: പരീക്ഷാ സമ്മർദ്ദത്താൽ 19കാരി ജീവനൊടുക്കി; പ്രതിഷേധം ശക്തം | NEET Aspirant Dies

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ നീറ്റ് (NEET) പരീക്ഷാ സമ്മർദ്ദത്തെത്തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശിനിയായ അനുകീർത്തന (19) എന്ന നീറ്റ് ഉദ്യോഗാർത്ഥിയാണ് ജീവനൊടുക്കിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന അവസ്ഥയിൽ മനംനൊന്താണ് പെൺകുട്ടി ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.(NEET Aspirant Dies By Suicide In Tamil Nadu Sparking...

‘അടുത്തതായി വാട്സാപ്പ് നിരോധിക്കുമോ? കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുന്നു’: രാഹുൽ ഗാന്ധി | Rahul Gandhi criticizes Telegram ban

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം ആപ്പിന് ഭാരത സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ 'മാഫിയകളെ' പിടികൂടുന്നതിന് പകരം, ആപ്പ് നിരോധിച്ച് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Rahul Gandhi criticizes Telegram ban ahead of NEET UG 2026 re-examination) "ടെലഗ്രാം...

നീറ്റ് പുനഃപരീക്ഷ: തീയതി നീട്ടണമെന്ന് വിദ്യാർത്ഥികൾ, നിവേദനം നൽകി | NEET Re-exam

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്. ജൂൺ 21-ന് നിശ്ചയിച്ചിരിക്കുന്ന പുനഃപരീക്ഷ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് 1467 വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (NTA) നിവേദനം നൽകി. പഠനത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിനീത് ജിൻഡാൽ മുഖേനയാണ് വിദ്യാർത്ഥികൾ പരാതി സമർപ്പിച്ചത്.(NEET Re-exam Delay Demanded...

നിഫ്റ്റ് പരീക്ഷ ഫലങ്ങളിൽ വ്യാപക പരാതി: വീണ്ടും കുടുങ്ങി NTA, സ്കോർകാർഡുകളിലും ഹാജർ പട്ടികയിലും അപാകതയെന്ന് വിദ്യാർത്ഥികൾ | NIFT 2026

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി 2026 പ്രവേശന പരീക്ഷാഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻടിഎയ്‌ക്കെതിരെ (NTA) വീണ്ടും ആരോപണങ്ങൾ. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ തങ്ങളുടെ സ്കോർകാർഡുകളിലും ഹാജർ രേഖകളിലും ഗുരുതരമായ പിശകുകൾ ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. ജൂൺ മൂന്നിനായിരുന്നു പരീക്ഷാഫലം പ്രഖ്യാപിച്ചത്.(NIFT 2026 Results Spark Controversy Over Alleged Discrepancies And Attendance...

ജന്തർമന്ദറിലെ CJP പ്രതിഷേധം: പരിഹാസവുമായി കെ സുരേന്ദ്രൻ | CJP protest

ന്യൂഡൽഹി: ജന്തർമന്ദറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പരാജയമായിരുന്നുവെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നൽകിയ പരിപാടിയിൽ പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നും, വേദിയിൽ ഒരു സമയം ഏകദേശം നൂറ്റമ്പത് പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.(CJP protest,...

CJPയുടെ പ്രതിഷേധം ജന്തർമന്തറിൽ: സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരെ അഭിജിത്ത് ദീപ്കെ, ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂൺ 23-ന് രാംലീല മൈതാനിയിൽ വലിയ റാലിക്ക് നീക്കം | CJP Protest

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് സിജെപി ജന്തർമന്തറിൽ സംഘടിപ്പിച്ച സമരം ശ്രദ്ധേയമായി. പാറ്റയുടെ ചിഹ്നമുള്ള ടീഷർട്ടുകൾ അണിഞ്ഞും ദേശീയ പതാകകൾ കൈയിലേന്തിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവതി യുവാക്കളാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചു.(CJP Protest...

‘വിശ്വഗുരു എന്ന് പറഞ്ഞിട്ട് ഒരു പരീക്ഷ പോലും നന്നായി നടത്താൻ കഴിയുന്നില്ല’: CUET പരീക്ഷയിലെ സാങ്കേതിക തകരാറിൽ മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി | Rahul Gandhi Criticizes Government

ന്യൂഡൽഹി: സി.യു.ഇ.ടി പരീക്ഷയ്ക്കിടെയുണ്ടായ സാങ്കേതിക തകരാർ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. മെയ് 30-ന് നടന്ന പരീക്ഷയിൽ പല കേന്ദ്രങ്ങളിലും പരീക്ഷ ആരംഭിക്കാൻ വൈകിയതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.(Rahul Gandhi Criticizes Government Over Technical Glitch In CUET UG 2026 Exam) നീറ്റ് (NEET), സി.ബി.എസ്.ഇ...
- Advertisement -spot_img

Latest News

‘സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് 2499 രൂപ വരെ, കെഎസ്ആർടിസിയിൽ വെറും 538 രൂപ മാത്രം’; കുറഞ്ഞ നിരക്കിൽ ഇനി വേളാങ്കണ്ണിയിലേക്ക് പോകാം; തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസി പുതിയ സർവീസ് വെള്ളിയാഴ്ച മുതൽ...

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നിന്നുള്ള വേളാങ്കണ്ണി തീർഥാടകർക്ക് വൻ ആശ്വാസമേകി കെഎസ്ആർടിസിയുടെ (KSRTC Velankanni Bus Service) പുതിയ അന്തർസംസ്ഥാന ബസ് സർവീസ് ഈ വരുന്ന...
- Advertisement -spot_img