നാദാപുരം: ഇന്ന് രാവിലെ മുതൽ കാണാതായ വളയം സ്വദേശിയായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ നിന്ന് കണ്ടെത്തി. വളയം സ്വദേശി രഞ്ജിത്ത് (42) ആണ് മരണപ്പെട്ടത് (Nadapuram drowning news). ഇന്ന് രാവിലെ ഇയാളെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് വിഷ്ണുമംഗലം പാലത്തിന് സമീപത്തുവെച്ച് രഞ്ജിത്തിന്റെ ബൈക്കും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
യുവാവ് പുഴയിൽ ചാടിയതാകാം എന്ന ശക്തമായ സംശയത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ നാദാപുരം ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ സ്റ്റേഷൻ ഓഫീസർ അരുൺ മോഹന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി. നിലവിൽ ശക്തമായ മഴയെ തുടർന്ന് വിഷ്ണുമംഗലം ബണ്ടിൽ വൻതോതിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു.
പ്രതികൂല സാഹചര്യത്തിലും ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് ടീം അംഗങ്ങളായ അഖിൽ എൻ.കെ., വൈഷ്ണവ്ജിത് എന്നിവർ പുഴയിലിറങ്ങി നടത്തിയ സങ്കീർണ്ണമായ തിരച്ചിലിനൊടുവിലാണ് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
The body of 42-year-old Ranjith, a native of Valayam, who went missing today morning, was recovered from the Vishnumangalam river. Following the discovery of his abandoned bike and slippers near the bridge, a Scuba diving team from the Nadapuram Fire Station led by Station Officer Arun Mohan conducted a search and retrieved the body.

