HomeKeralaBJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്...

BJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ: ചരിത്രപരമായ ഉത്തരവുമായി ഹൈക്കോടതി | R Sugathan’s oath ceremony

കൊച്ചി: ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നാളെ രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചായിരിക്കും ചടങ്ങ്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയിലിനുള്ളിൽ വെച്ച് നടക്കുന്നത്.(R Sugathan’s oath ceremony to be held inside Viyyur Central Jail following Kerala High Court order)

നേരത്തെ സത്യപ്രതിജ്ഞാ ചട്ടങ്ങൾ ലംഘിച്ച് ഒരേസമയം ഒന്നിലധികം ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഇരുപതാം വാർഡ് കൗൺസിലറായ സുഗതൻ ഉൾപ്പെടെയുള്ളവരുടെ പദവി ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ നടപടിയുണ്ടാകുന്നത്.

നിലവിലെ സാഹചര്യത്തിൽ ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകുമായിരുന്നു. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം റദ്ദാക്കപ്പെടുമെന്ന നിയമം നിലനിൽക്കെയാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു സുഗതന്റെ ആവശ്യം. എന്നാൽ സുഗതനെ ജയിലിൽ നിന്ന് പുറത്തുവിടുന്നതിനെ സർക്കാർ ശക്തമായി എതിർത്തു.

Story Summary

The High Court directed that the oath-taking ceremony of BJP councillor R Sugathan be held inside the Viyyur Central Jail. Sugathan, whose initial oath was annulled over protocol violations, is currently detained under the KAAPA Act, making physical attendance at the corporation office impossible.

Clickable Info Box