പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ച് കെ.ടി. ജലീൽ. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോടാണ് വേദിയിൽ വെച്ച് “അക്ഷരമറിയില്ലേ” എന്ന് അദ്ദേഹം ചോദിച്ചത്.(KT Jaleel faces criticism for allegedly humiliating student on stage in Palakkad)
മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളിലെ പ്രതിഭകളെ ആദരിക്കുന്ന ‘വിജയോത്സവം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഹാരങ്ങൾ വിതരണം ചെയ്യുന്നതിനിടെ ഒരു കുട്ടി അഡ്രസ്സ് തെറ്റിച്ചാണ് എഴുതിയതെന്ന് പറഞ്ഞ് കുട്ടിയെ അദ്ദേഹം സ്റ്റേജിലേക്ക് വിളിച്ചുവരുത്തി.
തുടർന്ന് ചെവിക്ക് പിടിക്കുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Story Summary
K T Jaleel engaged with children during an award ceremony in Mannarkkad, Palakkad. During the ‘Vijayotsavam’ event, Jaleel reportedly questioned the children’s literacy skills and pulled a student’s ear on stage over an address error.

