HomeKeralaസംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു: പവന് ഇന്ന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തി...

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു: പവന് ഇന്ന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തി | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,185 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today’s rate )

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ അമേരിക്ക നീട്ടിയെങ്കിലും, സമാധാന ചർച്ചകളിലെ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ കാരണം ആഗോള വിപണിയിൽ എണ്ണവില ഉയർന്നുനിൽക്കുന്നത് സാമ്പത്തിക മേഖലയിൽ പ്രതിഫലിക്കുന്നുണ്ട്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Clickable Info Box