HomeKeralaകണ്ണീരായി മുണ്ടത്തിക്കോട്: മരിച്ചവരിൽ 7 പേരെ തിരിച്ചറിഞ്ഞു; 4 പേരുടെ മൃതദേഹങ്ങൾ...

കണ്ണീരായി മുണ്ടത്തിക്കോട്: മരിച്ചവരിൽ 7 പേരെ തിരിച്ചറിഞ്ഞു; 4 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകി, സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി DGP | Mundathikode blast

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ഇതിൽ നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിനായി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.(Mundathikode blast, 7 of the dead identified; Bodies of 4 handed over)

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക കാബിനറ്റ് യോഗം ചേരും. മൃതദേഹങ്ങൾ പൂർണ്ണമായും തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കാണാതായവർക്കായി കെഡാവർ നായകളെ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ധനസഹായം പ്രഖ്യാപിക്കാൻ കമ്മീഷന്റെ പ്രത്യേക അനുമതി തേടുന്നത്. അപകടത്തിൽ മരിച്ച 13 പേരിൽ ഏഴുപേരെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവരുടെ ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്. തിരിച്ചറിഞ്ഞ നാല് പേരുടെ മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് കൈമാറി. മുണ്ടത്തിക്കോട്ട് സ്ഫോടനമുണ്ടായ സ്ഥലത്ത് ഇപ്പോഴും കനത്ത സുരക്ഷാ പരിശോധനകൾ തുടരുകയാണ്.

അപകടം നടന്ന സമയത്ത് എത്രപേർ സ്ഥലത്തുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തമായ കണക്കുകൾ ലഭ്യമായിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് ജോലി ചെയ്തിരുന്നവർക്കായി 40 ഊണുകൾ ഓർഡർ ചെയ്തിരുന്നതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇതുപ്രകാരം നാൽപ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് നിഗമനം.

 

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എണ്ണം ഇതിലും ഉയരാൻ സാധ്യതയുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സ്ഫോടനം നടന്ന വെടിപ്പുരയുടെ പരിസരത്തുനിന്നും മാറി ദൂരെയുള്ള പാടശേഖരങ്ങളിൽ വരെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. അവശിഷ്ടങ്ങൾ കണ്ടെത്താൻ മൂന്ന് കഡാവർ നായകളെ സ്ഥലത്തെത്തിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ദുരന്തഭൂമി സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ വീഴ്ചയോ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നാണ് സൂചന.

 

5 മൃതദേഹങ്ങളുടെയും 11 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. ബാക്കിയുള്ള 15 ഭാഗങ്ങൾ കൂടി പോസ്റ്റ്മോർട്ടം ചെയ്യാനുണ്ട്. തിരിച്ചറിയാനാവാത്ത ശരീരഭാഗങ്ങൾ തിരിച്ചറിയാൻ രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം തൃശൂരിലെത്തി നടപടികൾ ആരംഭിച്ചു. പരിക്കേറ്റ 13 പേരിൽ 10 പേർ ഐസിയുവിലാണ്. ലൈസൻസി സതീശൻ, പ്രവീൺ എന്നിവരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാല് സ്ഥലങ്ങളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം തൃശൂർ മെഡിക്കൽ കോളേജിൽ ക്യാമ്പ് ചെയ്യുന്നു. അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന പ്രത്യേക കാബിനറ്റ് യോഗത്തിലുണ്ടാകും.നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നത്.

WhatsApp Channel Banner

Latest updates

‘പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞത്, ഖേദം പ്രകടിപ്പിക്കുന്നു, പ്രിയദർശിനി...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി...

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം: കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ...

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വാർത്താസമ്മേളനം ഒരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിക്കുന്നതാണെന്നും അതിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ...

വിജയ് സർക്കാരിൻ്റെ കന്നി ബജറ്റ് ഇന്ന്: ഉദയനിധി സ്റ്റാലിൻ്റെ...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ നടൻ വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ കന്നി സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിയമസഭയിൽ സമർപ്പിക്കുന്ന ബജറ്റിൽ സ്ത്രീകൾക്കായുള്ള വൻ ക്ഷേമപദ്ധതികൾക്കും...

വാഹനാപകടം: ആറന്മുള MLA അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ;...

പത്തനംതിട്ട: ഓമല്ലൂർ ഷട്ടർ മുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ. എംഎൽഎയുടെയും കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള സഹയാത്രികരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.(Aranmula...

E20 ഇന്ധനത്തിനെതിരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്: കെജ്‌രിവാളിനെയും AAP...

ന്യൂഡൽഹി: ഇ20 പെട്രോൾ നയത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ചുമായി എത്തിയ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് തടഞ്ഞു. ഫിറോസ് ഷാ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...