HomeIran Israel Conflictഇറാനിൽ വീണ്ടും US വ്യോമാക്രമണം: മിസൈൽ കേന്ദ്രവും ബോട്ടുകളും തകർത്തു |...

ഇറാനിൽ വീണ്ടും US വ്യോമാക്രമണം: മിസൈൽ കേന്ദ്രവും ബോട്ടുകളും തകർത്തു | US Iran Conflict

ടെഹ്റാൻ: മേഖലയിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ ശക്തമായ ആക്രമണം നടത്തി യുഎസ് സൈന്യം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ ബോട്ടുകളും, യുഎസ് യുദ്ധവിമാനങ്ങൾക്ക് ഭീഷണിയായ ബന്ദർ അബ്ബാസിലെ മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് അമേരിക്കൻ സൈന്യം തകർത്തത് എന്നാണ് സൂചന.(US Iran Conflict, US Military Launches Airstrike In Southern Iran Amid Ceasefire)

തങ്ങളുടെ സൈനികർക്ക് നേരെയുള്ള ഭീഷണി ഒഴിവാക്കാനും അവരെ സംരക്ഷിക്കാനുമാണ് ഈ അടിയന്തര നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. ഇറാനിലെ ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക് എന്നിവിടങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ നടപടി നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമല്ലെന്നും, ഭീഷണി ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പരിമിതമായ തോതിലുള്ള ആക്രമണം മാത്രമാണിതെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർ ആക്രമണങ്ങൾ നിലവിൽ ആസൂത്രണം ചെയ്തിട്ടില്ലെന്നും യുഎസ് കൂട്ടിച്ചേർത്തു.

ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നെങ്കിൽ അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടി എന്നതും ശ്രദ്ധേയമാണ്. ആക്രമണത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, മേഖലയിൽ വീണ്ടുമൊരു യുദ്ധപ്രതീതി ഉയരുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Story Summary

The US military launched a targeted airstrike in southern Iran, destroying IRGC boats attempting to plant mines in the Strait of Hormuz and a missile site in Bandar Abbas. US CENTCOM stated the operation was protective and did not signal the end of the ceasefire, coming shortly after US President Donald Trump demanded Iran hand over its enriched uranium.

WhatsApp Channel Banner

Latest updates

‘സാങ്കേതിക പിഴവ്’: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനോട് ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറ് കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും പിഴവ് തിരുത്തി വീഡിയോ...

14 വയസുകാരിയുടെ കൊലപാതകം: പോപ് ഗായകൻ D4vdക്കെതിരെവിചാരണയ്ക്ക് കോടതി...

ലോസ് ആഞ്ചലസ്: അമേരിക്കൻ പോപ് ഗായകൻ D4vd (ഡേവിഡ് ആന്റണി ബർക്ക്)ക്കെതിരായ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാൻ കോടതി അനുമതി നൽകി. 14 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചെന്ന കേസിൽ പ്രാഥമിക തെളിവുകൾ മതിയെന്ന്...

‘എല്ലാം അള്ളാഹുവിൻ്റെ ഉത്തരവനുസരിച്ച്’: പാരിസിൽ സ്ത്രീകൾക്ക് നേരെ കത്തി...

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ പോർട്ട് ഡി ക്ലിഷിക്ക് സമീപം മൂന്ന് സ്ത്രീകൾക്ക് നേരെ കത്തിയുമായി ആക്രമണം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 19, 24, 36 വയസ്സുള്ള സ്ത്രീകളിൽ...

ട്രംപുമായി നെതന്യാഹുവും സെലൻസ്കിയും ഇന്ന് കൂടിക്കാഴ്ച നടത്തും; ഇറാൻ-ഉക്രൈൻ...

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായും വൈറ്റ് ഹൗസിൽ പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇറാനും ഉക്രൈനും സംബന്ധിച്ച യുദ്ധങ്ങൾ നിർണായക...

പരീക്ഷാ തട്ടിപ്പ് തടയൽ ഭേദഗതി ബിൽ ഉച്ചയ്ക്ക് 2...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് ലോക്‌സഭ ചർച്ചയ്ക്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മണിവരെ ലോക്‌സഭ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.(Lok Sabha To Discuss Public...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...