Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaപോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്: 20 നായ്ക്കളുടെ കാവലിൽ ഒളിവിൽ...

പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്: 20 നായ്ക്കളുടെ കാവലിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തന്ത്രപൂർവ്വം പിടികൂടി എക്സൈസ് | Excise Department

🎙️ Latest Podcast

പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിൽ കൊല്ലങ്കോട് സ്വദേശി ജിജിറ്റ് (19) എക്സൈസ് പിടിയിലായി. 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ, നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകി തന്ത്രപൂർവ്വം കീഴ്പ്പെടുത്തുകയായിരുന്നു.(Excise Department Arrests Youth Who Smuggled Ganja Via Post Office Parcel)

കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു. ഈ കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവരെ അന്ന് തന്നെ എക്സൈസ് പിടികൂടിയിരുന്നു.

ചോദ്യം ചെയ്യലിൽ, സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ മൊഴി നൽകി. ഇതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു. പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോൾ, വീട്ടിലുള്ള 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പ്രതി സംഘത്തെ തടയാൻ ശ്രമിച്ചു. പരിഭ്രാന്തി പരത്തിയെങ്കിലും ഉദ്യോഗസ്ഥർ പിന്തിരിഞ്ഞില്ല. നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകി ശാന്തമാക്കിയ ശേഷം വീടിനുള്ളിൽ കടന്നാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.

Story Summary

A 19-year-old youth named Jijit was arrested by the Excise department for smuggling ganja from Meghalaya via post office parcels. After four months on the run, the suspect attempted to evade arrest at his hideout in Puthur by unleashing 20 dogs, but officials successfully apprehended him by calming the animals with biscuits

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.