Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaED ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു | ED Raid

ED ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു | ED Raid

🎙️ Latest Podcast

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആദ്യ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചും പങ്കാളികളായ മറ്റുള്ളവരെക്കുറിച്ചും വ്യക്തത വരുത്താൻ പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യും.(ED Raid, SIT Takes Custody of Suspects in ED Official Attack Case)

നാളെ വൈകിട്ട് നാല് മണി വരെയാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. ആക്രമണം ആസൂത്രിതമാണെന്ന നിഗമനത്തിൽ എത്തിയതോടെ, കേസിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം.

ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഈ ആക്രമണം ഗൗരവകരമാണെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി നിലപാടെടുത്തിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേസിന്റെ നിലവിലെ പുരോഗതി റിപ്പോർട്ടും, പ്രതികൾക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളുടെ സത്യവാങ്മൂലവും ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.

Story Summary

The SIT has taken custody of five suspects for their involvement in the attack on ED officials who raided Opposition Leader Pinarayi Vijayan’s residence on May 27. The Kerala High Court has sought a detailed report from the state government regarding the police action taken, while the central agency pushes for a comprehensive investigation into the organized violence.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.