Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeKeralaനിയുക്ത മുഖ്യമന്ത്രി VD  സതീശൻ തലസ്ഥാനത്ത്: ആശമാരുമായി കൂടിക്കാഴ്ച നടത്തും, ശമ്പളവർദ്ധനവ്...

നിയുക്ത മുഖ്യമന്ത്രി VD  സതീശൻ തലസ്ഥാനത്ത്: ആശമാരുമായി കൂടിക്കാഴ്ച നടത്തും, ശമ്പളവർദ്ധനവ് പരിഗണിച്ചേക്കും | Designated CM VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും അദ്ദേഹം നേരെ കന്റോൺമെന്റ് ഹൗസിലേക്കാണ് തിരിച്ചത്. ഇതിന് പിന്നാലെ, ഏറെ നാളായി സമരരംഗത്തുള്ള ആശാ വർക്കർമാരുടെ സംയുക്ത സമരസമിതി നേതാക്കളും അദ്ദേഹത്തെ കാണാനായി എത്തിച്ചേർന്നു.(Designated CM VD Satheesan Trivandrum Arrival ASHA Workers Wage Hike First Cabinet Decision)

ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് വി.ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ വേതന പരിഷ്കരണം സംബന്ധിച്ച അടിയന്തര തീരുമാനം പുതിയ സർക്കാർ കൈക്കൊണ്ടേക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സമരസമിതി നേതാക്കളായ മിനി, എം.എ ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് നിയുക്ത മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്താൻ എത്തിയത്. തങ്ങളുടെ നീണ്ട നാളത്തെ ജീവനസമരത്തിന് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വലിയ പിന്തുണയാണ് വി.ഡി സതീശൻ നൽകിയതെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു.നന്ദി അറിയിക്കാനാണ് ഇന്ന് പ്രധാനമായും എത്തിയത് എന്നും അവർ പറഞ്ഞു.

Story Summary

Designate Kerala CM VD Satheesan arrived in Thiruvananthapuram and headed to Cantonment House, where leaders of the ASHA workers’ strike committee met him. The upcoming first cabinet meeting of the UDF government is highly expected to consider a wage hike for ASHA workers, a key promise previously made by Satheesan during their protests.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.