ഇടുക്കി: ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. സി.പി. മാത്യുവിനെതിരെ സംഘടനാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസിക്കും കെപിസിസി പ്രസിഡൻ്റിനുംപരാതി നൽകി.(Youth Congress Complaint Against Idukki DCC President CP Mathew For Insulting Dean Kuriakose MP)
ഡീൻ കുര്യാക്കോസിനെതിരായ അധിക്ഷേപ പരാമർശത്തിന് പിന്നാലെ ഇടുക്കിയിലെ കോൺഗ്രസിനുള്ളിൽ വൻ പ്രതിഷേധമാണ് പുകയുന്നത്. പാർട്ടി പ്രവർത്തകർക്കെതിരെയുള്ള ഡിസിസി പ്രസിഡന്റിന്റെ ഏകപക്ഷീയമായ നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി എംപി ഡീൻ കുര്യാക്കോസ് പരസ്യ നിലപാട് സ്വീകരിച്ചു.
ഇതിൽ പ്രകോപിതനായ സി.പി. മാത്യു, ഡീൻ കുര്യാക്കോസ് എംപിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഡീൻ കുര്യാക്കോസ് ‘മൂക്കാതെ പഴുത്ത നേതാവാണ്’ എന്നായിരുന്നു സി.പി മാത്യുവിന്റെ പരിഹാസം. തിങ്കളാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഇടുക്കി കോൺഗ്രസിലുണ്ടായ ഈ ചേരിതിരിവ് സംസ്ഥാന നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
Story Summary
Youth Congress has filed an official complaint with AICC and KPCC against Idukki DCC President CP Mathew for making derogatory remarks against Dean Kuriakose MP. The rift widened after CP Mathew suspended Congress workers who marched in support of VD Satheesan for the CM post, which was criticized by Dean Kuriakose, leading the DCC chief to call the MP an immature leader.

