HomeKerala'വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല': പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്...

‘വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല’: പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ പ്രതിഷേധം | Congress Factionalism

വയനാട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിനിൽക്കെ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. ഹൈക്കമാൻഡിനെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് വയനാട്ടിലടക്കം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷ് പോസ്റ്ററുകൾ പാർട്ടിയിൽ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.(Congress Factionalism Erupts Over Kerala Chief Minister Selection)

കെ.സി. വേണുഗോപാലിനെതിരെയാണ് ഇവ. വയനാട് മറ്റൊരു അമേഠിയായി മാറുമെന്നും, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തീരുമാനങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ അടുത്തയാൾ മാത്രമാണെന്നും, വയനാട്ടിലെ ജനവികാരം ഹൈക്കമാൻഡ് മറക്കരുതെന്നും പോസ്റ്ററുകളിൽ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു. കൽപ്പറ്റ ഡി.സി.സി ഓഫീസിന് സമീപവും പ്രിയങ്ക ഗാന്ധിയുടെ മുക്കത്തെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പതിപ്പിച്ചത്.

ഈ പോസ്റ്റർ പ്രതിഷേധം ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണെന്നാണ് സംശയം. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപ് ഉണ്ടായേക്കുമെന്നാണ് വിവരം. ഡൽഹിയിൽ നടന്ന ചർച്ചകളിൽ ഭൂരിഭാഗം നേതാക്കളും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് സൂചനകൾ. എങ്കിലും, ഭൂരിപക്ഷ അഭിപ്രായത്തിനപ്പുറം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുമെന്ന് രാഹുൽ ഗാന്ധി നേതാക്കളെ അറിയിച്ചിട്ടുണ്ട്. തനിക്ക് മുൻവിധികൾ ഒന്നുമില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

Internal factionalism in the Kerala Congress has spilled into the streets as posters attacking Rahul and Priyanka Gandhi over the potential selection of KC Venugopal as Chief Minister appeared in Wayanad and Kozhikode. While rival camps trade blame over the origins of these posters, the party high command is expected to announce the final decision on the Chief Minister today after careful assessment of the state’s political climate.

WhatsApp Channel Banner

Latest updates

കിയ സിറോസ് ഇ.വി കേരള വിപണിയിൽ അവതരിപ്പിച്ചു; ഒറ്റ...

കൊച്ചി: കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വിയായ സിറോസ് ഇ.വി (Kia Syros EV) കേരള വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു (Kia Syros EV launch Kerala Kochi). കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ...

ലോക മുലയൂട്ടൽ വാരം: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആചരണത്തിന് തുടക്കം;...

കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി'യുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ വാരാഘോഷത്തിന് തുടക്കമായി (World Breastfeeding Week Aster...

ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകാൻ ഇൻഡെൽ റെമിറ്റിന് ആർ.ബി.ഐ...

കൊച്ചി: രാജ്യത്തെ മുൻനിര നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ (NBFC) ഇൻഡെൽ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇൻഡെൽ റെമിറ്റിന് ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി...

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ:...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു.(CM VD...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 CPIM പ്രവർത്തകർക്ക്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...