Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaനെട്ടയത്തെ BJP-CPM-പൊലീസ് സംഘർഷം: വട്ടിയൂർക്കാവിൽ ആശങ്ക, DYFI നേതാവിൻ്റെ വീടിന് നേരെ...

നെട്ടയത്തെ BJP-CPM-പൊലീസ് സംഘർഷം: വട്ടിയൂർക്കാവിൽ ആശങ്ക, DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണ ശ്രമം | BJP

🎙️ Latest Podcast

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷം തടയാനെത്തിയ പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിന് പിന്നാലെ പുലർച്ചെ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണ ശ്രമവുമുണ്ടായി.(BJP-CPM-Police clash in Nettayam, attempt to attack DYFI leader’s house)

നെട്ടയം മലമുകളിൽ ബിജെപി പ്രവർത്തകന്റെ ഭാര്യ നൽകിയ പരാതിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് ആധാരമായത്.
പ്രവർത്തകർ തമ്മിലുള്ള വാക്കുതർക്കം കല്ലേറിലും കൈയാങ്കളിയിലുമാണ് അവസാനിച്ചത്. ഇതിനിടെ ഒരു പൊലീസുകാരന്റെ തലയ്ക്ക് കല്ലേറിൽ പരിക്കേറ്റു. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.

തുടർന്ന് ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംഘർഷത്തിൽ നാല് ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ഒന്നരയോടെ നെട്ടയം ഡിവൈഎഫ്ഐ മേഖല ട്രഷററുടെ വീടിന് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. രണ്ട് ബൈക്കുകളിലായെത്തിയ മാരകായുധങ്ങളേന്തിയ മൂന്നംഗ സംഘം വീടിന്റെ ഗേറ്റിൽ തട്ടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.