Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaനടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ | Actress Assault Case

🎙️ Latest Podcast

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് അതിജീവിത വീണ്ടും നിയമപോരാട്ടം ശക്തമാക്കുന്നത്.(Actress Assault Case, Survivor Seeks Fresh Probe in Memory Card Leak Case)

കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് നിഷ്പക്ഷമായ പുതിയ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മെമ്മറി കാർഡ് ചോർന്നത് നീതിപൂർവ്വമായ വിചാരണയെ ബാധിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ കോടതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും അതിജീവിത വാദിക്കുന്നു.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി ഹൈക്കോടതിയിൽ ഹാജരാകുന്നത്. ഉന്നത കോടതികളിലെ കേസ് നടത്തിപ്പിന് ഭീമമായ തുക ആവശ്യമായി വരുന്ന സാഹചര്യത്തിൽ, അതിജീവിതയ്ക്ക് പിന്തുണയുമായി ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ രംഗത്തെത്തി. നിയമപോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ പൊതുജനങ്ങളിൽ നിന്ന് ട്രസ്റ്റ് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു.

Story Summary

The survivor of the actress assault case has moved the Kerala High Court seeking a fresh, court-monitored investigation into the unauthorized access of the memory card while it was in judicial custody. Simultaneously, the  Legal Support Trust has launched a public fundraising campaign to cover the legal expenses for the upcoming appeals in the High Court, as the survivor prepares to challenge the lower court’s verdict with the help of Senior Supreme Court advocate Vrinda Grover.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.