കൊല്ലം: കുന്നത്തൂർ നിയസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് കോവൂർ കുഞ്ഞുമോൻ. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുമോൻ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനോടാണ് പരാജയപ്പെട്ടത്. 25,314 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഉല്ലാസ് കോവൂർ മണ്ഡലം പിടിച്ചെടുത്തത്.(Kovoor Kunjumon Emotional After Defeat In Kunnathur Sold Car For Election Campaign)
തിരഞ്ഞെടുപ്പ് ചെലവുകൾക്കായി പണം കണ്ടെത്താൻ താൻ ഏറെ ആഗ്രഹിച്ചു വാങ്ങിയ കാർ വിൽക്കേണ്ടി വന്നതായി കുഞ്ഞുമോൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കറുത്ത കാർ വാങ്ങിയപ്പോഴാണ് അങ്ങനെയൊന്ന് വേണമെന്ന് ആഗ്രഹമുണ്ടായത്. ചിട്ടി ചേർന്നാണ് ആ കാർ വാങ്ങിയത്. എന്നാൽ പ്രചാരണത്തിനായി അത് വിൽക്കേണ്ടി വന്നു. എവിടെയാണോ തുടങ്ങിയത് അവിടെ തന്നെ നിൽക്കുകയാണ്, അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു.
എന്നും ജനങ്ങൾക്കൊപ്പം നിന്ന താൻ ഇനിയും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ വലിയ രീതിയിലുള്ള വോട്ട് ചോർച്ചയുണ്ടായെന്ന് കുഞ്ഞുമോൻ ആരോപിച്ചു.
Story Summary
Kovoor Kunjumon expressed his deep grief over the defeat in the Kunnathur constituency after a 25-year tenure. He revealed that he had to sell his car to fund the election campaign and called for a serious investigation into the vote leak that led to the UDF’s victory.

