HomeKerala Assembly Election 2026കേരളം ആരോടൊപ്പം? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം,...

കേരളം ആരോടൊപ്പം? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം, പ്രതീക്ഷയോടെ മുന്നണികൾ | Kerala Assembly Election results

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 15,000-ത്തോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7% എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയതോടെ ഭരണമാറ്റമുണ്ടാകുമോ അതോ തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും.(Kerala Assembly Election results counting day LDF UDF expectations)

ഭൂരിഭാഗം എക്സിറ്റ് പോളുകളും ഇത്തവണ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നത് പ്രതിപക്ഷ ക്യാമ്പുകളിൽ വലിയ ആവേശം പകരുന്നുണ്ട്. 80 മുതൽ 85 സീറ്റുകൾ വരെ നേടി അധികാരം പിടിക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അനുകൂല തരംഗമുണ്ടെങ്കിൽ സീറ്റ് നില നൂറിലേക്ക് എത്തുമെന്നും അവർ പ്രത്യാശിക്കുന്നു.

അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന എൽഡിഎഫ്, ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 75-ൽ പരം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. നേമവും കഴക്കൂട്ടവും ഉൾപ്പെടെ ഏതാനും സീറ്റുകളിൽ അട്ടിമറി ജയം നേടി കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയാകാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിക്കും അസമിൽ ബിജെപിക്കും ഭരണത്തുടർച്ച പ്രവചിക്കപ്പെടുമ്പോൾ, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

Story Summary

The counting of votes for the 2026 Kerala Assembly elections will begin tomorrow at 8 AM. While the UDF is confident of victory following favorable exit poll predictions, the LDF remains optimistic about a historic second consecutive term. Results for Tamil Nadu, West Bengal, Assam, and Puducherry will also be declared simultaneously.

WhatsApp Channel Banner

Latest updates

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: ഗതാഗത മന്ത്രി CP...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു. വൻ തുക ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി...

കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ...

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ,...

വർക്കലയിൽ ആംബുലൻസ് തടഞ്ഞുനിർത്തി നഴ്സിനെ ആക്രമിക്കാൻ ശ്രമം: അന്വേഷണം...

തിരുവനന്തപുരം: വർക്കലയിൽ രോഗിയെ ആശുപത്രിയിലാക്കി മടങ്ങിയ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ അക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ഷാനവാസിന്റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Ambulance nurse attacked...

‘രോഹിത് ശർമ്മ സ്വയം വിരമിക്കില്ല, സെലക്ടർമാർ തീരുമാനിക്കട്ടെ’: മുൻ...

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ നിന്ന് സ്വയം വിരമിക്കാൻ ഇന്ത്യൻ താരം രോഹിത് ശർമ്മ നിലവിൽ തയ്യാറല്ലെന്നും തന്റെ ഭാവി സെലക്ടർമാർക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം തീരുമാനിച്ചതായും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്....

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...