ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന അരങ്ങേറ്റ ചിത്രം ‘സിഗ്മ’യുടെ റിലീസ് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 31-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, പിതാവിന്റെ പുതിയ ചിത്രമായ ‘ജനനായകൻ’ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ഓഗസ്റ്റിലേക്ക് മാറ്റാനാണ് അണിയറപ്രവർത്തകരുടെ നീക്കം (Sigma Movie Release). ജൂലൈ 24-നാണ് ‘ജനനായകൻ’ തിയേറ്ററുകളിൽ എത്തുന്നത്. വിജയ് ചിത്രവുമായുള്ള ക്ലാഷ് ഒഴിവാക്കി ബോക്സ് ഓഫീസിൽ ഇരുചിത്രങ്ങൾക്കും മികച്ച പ്രതികരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ‘സിഗ്മ’ ഒരു ഹീസ്റ്റ് എന്റർടെയ്നറാണ്. സന്ദീപ് കിഷൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം തമിഴ്നാട്ടിലും തായ്ലൻഡിലുമായി പൂർത്തിയായി. എസ്. തമൻ സംഗീതം നൽകുന്ന ചിത്രത്തിൽ ഫരിയാ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. നവാഗത സംവിധായകനാണെങ്കിലും ചിത്രീകരണവേളയിൽ ജേസൺ സഞ്ജയ് കാണിച്ച വ്യക്തതയും ക്ഷമയും അത്ഭുതപ്പെടുത്തിയെന്ന് സഹപ്രവർത്തകർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സംവിധാനത്തിന് പുറമെ, ജേസൺ നായകനായി അരങ്ങേറുന്ന മറ്റൊരു ചിത്രവും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Summary: Director Jason Sanjay’s debut film ‘Sigma’ is reportedly postponing its release from July 31 to August to avoid a box office clash with his father, Chief Minister C. Joseph Vijay’s upcoming movie ‘Jananayakan’, which releases on July 24. ‘Sigma’, a heist entertainer produced by Lyca Productions, features Sundeep Kishan in the lead role and has generated significant anticipation.


