Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeEntertainmentസംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: നിർണ്ണായക തെളിവായ കാരവൻ കണ്ടെത്തി, കൂടുതൽ...

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: നിർണ്ണായക തെളിവായ കാരവൻ കണ്ടെത്തി, കൂടുതൽ പേരുടെ മൊഴിയെടുക്കും | Ranjith

🎙️ Latest Podcast

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. നിർണ്ണായക തെളിവായ കാരവൻ അന്വേഷണസംഘം കണ്ടെത്തി. കാരവന്റെ ഉള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും, പുറത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.(Sexual assault case against director Ranjith, Police find caravan, crucial evidence)

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് കാരവനുള്ളിൽ അതിക്രമം നടന്നുവെന്നാണ് യുവനടിയുടെ പരാതി. കേസിൽ കൂടുതൽ വ്യക്തത വരുത്താനായി മറ്റ് ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും, പൊലീസിന്റെ കസ്റ്റഡി അപേക്ഷയും വരും ശനിയാഴ്ച കോടതി പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.