കൊച്ചി: ഡാറ്റാ അധിഷ്ഠിത വായ്പാ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ആക്സിസ് ഫിനാൻസ് ലിമിറ്റഡ് (Axis Finance) ‘ആക്സിസ് ഫിനാൻസ് ദൃഷ്ടി’ എന്ന പുതിയ ബിസിനസ് റൂൾസ് എൻജിൻ അവതരിപ്പിച്ചു. വായ്പാ അംഗീകാര നടപടികൾ ലളിതമാക്കുകയും ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
ആദ്യഘട്ടത്തിൽ വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, വസ്തുവിന്മേലുള്ള വായ്പ (Loan Against Property), ദിശ ഹോം ലോൺസ് എന്നീ വിഭാഗങ്ങളിലാണ് ‘ദൃഷ്ടി’ സംവിധാനം ഉപയോഗിക്കുന്നത്. വായ്പാ അപേക്ഷകളുടെ സ്വയം വിലയിരുത്തലും തീരുമാനമെടുക്കലും ഈ സംവിധാനത്തിലൂടെ കൂടുതൽ കാര്യക്ഷമമായി നടത്താനാകുമെന്ന് കമ്പനി അറിയിച്ചു.
ഡാറ്റാ വിശകലനത്തെ അടിസ്ഥാനമാക്കി വായ്പാ യോഗ്യത വിലയിരുത്തുന്നതിനാൽ അംഗീകാര നടപടികളിലെ കൃത്യതയും സുതാര്യതയും മെച്ചപ്പെടുത്താൻ പുതിയ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് ആക്സിസ് ഫിനാൻസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ വായ്പാ വിലയിരുത്തലുകളിൽ കൂടുതൽ വസ്തുനിഷ്ഠത ഉറപ്പാക്കുന്നതിനായി എ.ബി.സി. സ്കോർ കാർഡുകളും, കളക്ഷൻ പ്രവർത്തനങ്ങളിൽ ഉപഭോക്താക്കളുമായി നീതിപൂർണവും സുതാര്യവുമായ ഇടപെടലുകൾ ഉറപ്പാക്കാൻ എ.ഐ. അധിഷ്ഠിത ഗുണനിലവാര നിരീക്ഷണ സംവിധാനവും കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ‘ദൃഷ്ടി’ സംവിധാനവും ഈ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
Story Summary:
Axis Finance Limited has launched “Axis Finance Drishti”, a business rules engine designed to enable faster and more accurate data-driven loan approvals. The platform will initially support personal, business, home, and loan-against-property products.


