HomeKerala'മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് ഫയൽ പരിശോധിച്ച ശേഷമാണ്, പ്രതിപക്ഷം കോടതിയിൽ...

‘മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് ഫയൽ പരിശോധിച്ച ശേഷമാണ്, പ്രതിപക്ഷം കോടതിയിൽ പോകുന്നെങ്കിൽ പോകട്ടെ’: പുനർജനി കേസിൽ ആഭ്യന്തരമന്ത്രി | Punarjani case

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വിജിലൻസ് നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Punarjani case, Home Minister Ramesh Chennithala defends clean chit to CM VD Satheesan)

ഒരു ഘട്ടത്തിലും വിജിലൻസ് ഡയറക്ടർ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എഫ് സി ആർ എ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നാണ് വിജിലൻസ് അറിയിച്ചത്. മുൻ സർക്കാരിന്റെ കാലത്ത് ഈ കേസ് കേന്ദ്ര ഏജൻസികൾക്ക് വിട്ടുനൽകിയിരുന്നില്ലെന്നും തുടർന്ന് നടത്തിയ സമഗ്രമായ പരിശോധനയിൽ കേസിൽ യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തെളിവുകളൊന്നുമില്ലാത്ത വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ കേസുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും, വസ്തുതകൾ മനസ്സിലാക്കാതെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.

Story Summary

Kerala Home Minister Ramesh Chennithala clarified that the clean chit given to Chief Minister V. D. Satheesan in the Punarjani case was based on the Vigilance and Anti-Corruption Bureau (VACB) report. He stated that no evidence was found linking the CM to financial irregularities or FCRA violations, dismissing criticisms from CPI(M) state secretary M. V. Govindan.

WhatsApp Channel Banner

Latest updates

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....