റിപ്പോർട്ട് : അൻവർ ഷരീഫ്
പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്, മുഴങ്ങല്ലൂർ, ചെറുമുറ്റം, നൂഞ്ഞല്ലൂർ, ചെവിട്ടാണിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലായി 18-ഓളം വീടുകളിൽ വെള്ളം കയറി. കൂടാതെ 12-ഓളം സ്ഥലങ്ങളിൽ രൂക്ഷമായ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കരടുകണ്ടം വള്ളിക്കാട് സ്വദേശി ചക്കികുഴി അബ്ദുറഹിമാൻ, ഒളവട്ടൂർ തെക്കെ ചാലിൽ അസീസ്, കൊടികുത്തിപറമ്പ് മുണ്ടത്ത് അബ്ദുസലാം എന്നിവരുടെ വീടുകൾക്കാണ് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സാരമായ കേടുപാടുകൾ സംഭവിച്ചത്. അപകടാവസ്ഥയിലായ ഒരു കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീറ, വൈസ് പ്രസിഡന്റ് അഹമ്മദ് കൈപേങ്ങൽ, സെക്രട്ടറി ഒ. വിനോദ് കുമാർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി. സാജിദ, നജീബാനു, മുനീർ വില്ലുകാരൻ, എച്ച്.ഐ. നിധീഷ്, വാർഡ് മെമ്പർമാരായ സി.കെ. അബ്ദുറഹ്മാൻ, അൻവർ, പി. അബൂബക്കർ മാസ്റ്റർ, സി.എം. കുഞ്ഞുമുഹമ്മദ്, നൗഫൽ മേച്ചേരി, ഹസീന അഷ്‌റഫ്, ടി. നിഷാദത്ത്, എൻ.കെ. യസീദ് കോയ തങ്ങൾ, സൈനബ നഷീദ്, ആർ.പി. ഫൈസൽ, ആർ.ആർ.ടി. ക്യാപ്റ്റൻ ഷംസീർ കരിമ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പ്രദേശവാസികൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങളും ദുരിതാശ്വാസ നടപടികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഏകോപിപ്പിച്ചു.
Story Summary: Heavy rains triggered widespread destruction in Pulikkal Panchayath, with floodwaters entering nearly 18 houses and landslides reported at 12 locations. Local representatives and officials visited the affected areas to oversee immediate relief and rehabilitation measures.


