വാഷിംഗ്ടൺ: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെയും ബാരൺ ട്രംപിനെയും പരസ്യമായി ലക്ഷ്യമിട്ട് ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട പുതിയ പ്രകോപനപരമായ വീഡിയോ വൻ വിവാദത്തിലേക്ക്. “മെലാനിയയെ എവിടെ വെച്ച് കൊല്ലണം” എന്ന് തലക്കെട്ടു നൽകിയ വീഡിയോ ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നീം ആണ് പുറത്തുവിട്ടത്.(Iran Releases Video Targeting Melania Trump Barron Trump Death Threat US Escalation)
മെലാനിയ ന്യൂയോർക്കിൽ സഞ്ചരിക്കുന്ന വഴികളും അവർ സന്ദർശിക്കാറുള്ള വസ്ത്രവ്യാപാര സ്ഥാപനങ്ങളും വീഡിയോയിൽ എടുത്തു കാണിക്കുന്നുണ്ട്. അവർ വാങ്ങാൻ സാധ്യതയുള്ള കടകളിൽ വിഷവാതകം പ്രയോഗിച്ച് വധിക്കാൻ വീഡിയോയിലൂടെ ഇറാൻ ആഹ്വാനം ചെയ്യുന്നു. വീഡിയോയുടെ അവസാന ഭാഗത്തിലാണ് ബാരൺ ട്രംപിന് നേർക്ക് നേരിട്ടുള്ള ഭീഷണി മുഴക്കുന്നത്. “ഇതൊരു തുടക്കം മാത്രമാണ്, ബാരൺ ട്രംപ് ഞങ്ങൾക്കായി കാത്തിരിക്കുക” എന്നാണ് വീഡിയോയിലെ മുന്നറിയിപ്പ്. അതേസമയം സംഭവത്തെ തുടർന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം മെലാനിയക്കും ബാരനും കുടുംബത്തിനുമുള്ള സുരക്ഷ വർദ്ധിപ്പിച്ചു.
ടെഹ്റാനിലെ പ്രധാന തെരുവുകളിൽ ഡോണാൾഡ് ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ വെച്ച് “പ്രതികാരം അനിവാര്യമാണ്” എന്നെഴുതിയ കൂറ്റൻ ബോർഡുകളും ഉയർന്നിട്ടുണ്ട്. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. തനിക്കെതിരെ ആക്രമണമുണ്ടായാൽ ഇറാന് നേരെ ശക്തമായ ബോംബാക്രമണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു.
Story Summary
Iran’s Tasnim News Agency released a video titled “Where to Kill Melania”, targeting US First Lady Melania Trump and her son Barron Trump. Suggesting targeted attacks using nerve agents at luxury stores in NYC, the video closes with a direct threat to Barron. In response to mounting threats and ongoing regional conflict, US Secret Service has reinforced security for the Trump family.


