വയനാട്: രക്ഷിതാക്കളറിയാതെ പതിനാറുകാരിയായ പെൺകുട്ടിയെ അർദ്ധരാത്രി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുക്കുന്ന് സ്വദേശി ജനീലിയ (19), കണിയാരം സ്വദേശി എ.വി. അജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടിയിലാക്കിയത്.(Minor Girl Forced Drug Case Two More Arrested in Mananthavady)
ഇതിൽ എ.വി. അജിത്ത് മാനന്തവാടി സ്റ്റേഷനിൽ ലഹരി കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് തൃശിലേരി സ്വദേശി റോബിൻ കെ. ജോയ് (20), മാനന്തവാടി സ്വദേശികളായ അമൽ കൃഷ്ണ (20), കെ.വി. ജിതിൻ (22), സി. അജിത്കുമാർ (23) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ജൂലൈ 12-ന് അർദ്ധരാത്രിയാണ് പ്രതികൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കഴിപ്പിക്കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് പ്രതികളിലൊരാളായ അമലിനൊപ്പം ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
Story Summary
Mananthavady police arrested two more individuals, Janelia (19) and AV Ajith (23), for taking a 16-year-old girl from her house past midnight and forcefully administering intoxicants. Five other accomplices were previously arrested and remanded. The minor girl sustained serious injuries in a subsequent bike accident.


