HomeIran Israel Conflict'മെലാനിയയെ എവിടെ വച്ച് കൊല്ലണം?': മെലാനിയ ട്രംപിനും ബാരൺ ട്രംപിനും വധഭീഷണി;...

‘മെലാനിയയെ എവിടെ വച്ച് കൊല്ലണം?’: മെലാനിയ ട്രംപിനും ബാരൺ ട്രംപിനും വധഭീഷണി; പ്രകോപന വീഡിയോയുമായി ഇറാൻ | Iran Releases Video

വാഷിംഗ്ടൺ: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെയും ബാരൺ ട്രംപിനെയും പരസ്യമായി ലക്ഷ്യമിട്ട് ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട പുതിയ പ്രകോപനപരമായ വീഡിയോ വൻ വിവാദത്തിലേക്ക്. “മെലാനിയയെ എവിടെ വെച്ച് കൊല്ലണം” എന്ന് തലക്കെട്ടു നൽകിയ വീഡിയോ ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നീം ആണ് പുറത്തുവിട്ടത്.(Iran Releases Video Targeting Melania Trump Barron Trump Death Threat US Escalation)

മെലാനിയ ന്യൂയോർക്കിൽ സഞ്ചരിക്കുന്ന വഴികളും അവർ സന്ദർശിക്കാറുള്ള വസ്ത്രവ്യാപാര സ്ഥാപനങ്ങളും വീഡിയോയിൽ എടുത്തു കാണിക്കുന്നുണ്ട്. അവർ വാങ്ങാൻ സാധ്യതയുള്ള കടകളിൽ വിഷവാതകം പ്രയോഗിച്ച് വധിക്കാൻ വീഡിയോയിലൂടെ ഇറാൻ ആഹ്വാനം ചെയ്യുന്നു. വീഡിയോയുടെ അവസാന ഭാഗത്തിലാണ് ബാരൺ ട്രംപിന് നേർക്ക് നേരിട്ടുള്ള ഭീഷണി മുഴക്കുന്നത്. “ഇതൊരു തുടക്കം മാത്രമാണ്, ബാരൺ ട്രംപ് ഞങ്ങൾക്കായി കാത്തിരിക്കുക” എന്നാണ് വീഡിയോയിലെ മുന്നറിയിപ്പ്. അതേസമയം സംഭവത്തെ തുടർന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം മെലാനിയക്കും ബാരനും കുടുംബത്തിനുമുള്ള സുരക്ഷ വർദ്ധിപ്പിച്ചു.

ടെഹ്റാനിലെ പ്രധാന തെരുവുകളിൽ ഡോണാൾഡ് ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ വെച്ച് “പ്രതികാരം അനിവാര്യമാണ്” എന്നെഴുതിയ കൂറ്റൻ ബോർഡുകളും ഉയർന്നിട്ടുണ്ട്. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. തനിക്കെതിരെ ആക്രമണമുണ്ടായാൽ ഇറാന് നേരെ ശക്തമായ ബോംബാക്രമണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു.

Story Summary

Iran’s Tasnim News Agency released a video titled “Where to Kill Melania”, targeting US First Lady Melania Trump and her son Barron Trump. Suggesting targeted attacks using nerve agents at luxury stores in NYC, the video closes with a direct threat to Barron. In response to mounting threats and ongoing regional conflict, US Secret Service has reinforced security for the Trump family.

WhatsApp Channel Banner

Latest updates

ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ...

ന്യൂഡൽഹി : വടക്കേ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ (30) എഫ്.ബി.ഐ തങ്ങളുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡയിലെ...

‘മരണത്തിൻ്റെ വ്യാപാരികളായി അധ്യാപകര്‍ മാറിയത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?’:...

കോഴിക്കോട്: വടകരയിൽ അധ്യാപകർ എം.ഡി.എം.എയുമായി അറസ്റ്റിലായ സംഭവം കേരളത്തിന് അപമാനകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികൾക്ക് വഴികാട്ടിയാകേണ്ട അധ്യാപകർ തന്നെ ലഹരിവ്യാപാരത്തിന്റെ പങ്കാളികളായത് ഗുരുതരമായ വിഷയമാണെന്നും അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.(Vadakara...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: ഇന്ന് 5 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.(Kerala Weather...

പീഡനത്തിനിരയായ 11കാരി പെൺകുഞ്ഞിന് ജന്മം നൽകി: കുഞ്ഞിനെ ശിശുക്ഷേമ...

യമുനാനഗർ: ഹരിയാനയിലെ യമുനാനഗറിലെ ജില്ലാ സിവിൽ ആശുപത്രിയിൽ 11 വയസ്സുള്ള പീഡനത്തിനിരയായ പെൺകുട്ടി പെൺകുഞ്ഞിന് ജന്മം നൽകി. നടന്നത് സാധാരണ പ്രസവമാണെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.(Minor Rape...

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ...

കൊച്ചി: മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. സ്ഥലംമാറ്റ ഉത്തരവിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ...

DON'T MISS

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....