ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിനെച്ചൊല്ലി രാജ്യസഭയിൽ ജെ.പി. നദ്ദയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. വിദ്യാർത്ഥികളെ മർദ്ദിച്ചവർ സ്വതന്ത്രരായി വിലസുമ്പോൾ പ്രതിഷേധിച്ചവർക്കെതിരെ പീഡനം തുടരുകയാണെന്ന് ഖാർഗെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.(JP Nadda Vs Mallikarjun Kharge Rajya Sabha Standoff Student Protest)
എന്നാൽ, ക്രമസമാധാന പാലനത്തിന് വേണ്ടിയാണ് ഡൽഹി പോലീസ് ഇടപെട്ടതെന്ന് ജെ.പി. നദ്ദ സഭയിൽ മറുപടി നൽകി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിൽ പ്രതിഷേധം ശക്തമാക്കി.
പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി പ്രവർത്തകർ അതിന്റേതായ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്ന് ജെ.പി. നഡ്ഡ അഭിപ്രായപ്പെട്ടു. “ഇതൊരു സാധാരണ ക്രമസമാധാന പ്രശ്നം മാത്രമാണ്. നിയമം കയ്യിലെടുക്കുന്നവർക്കെതിരെ പോലീസിന് നടപടിയെടുക്കേണ്ടി വരും. പോലീസ് ചെയ്തതും അതുതന്നെയാണ്. വിഷയത്തെ സെൻസേഷണലാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്,” എന്ന് നഡ്ഡ കൂട്ടിചേർത്തു. പോലീസ് നടപടിയെ ന്യായീകരിച്ച സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രതിഷേധം തുടർന്നു.
Story Summary
A heated exchange took place in the Rajya Sabha between BJP Chief J.P. Nadda and Congress President Mallikarjun Kharge over police action against student protesters during the July 20 march to Parliament. While Kharge accused the government of letting police go scot-free for assaulting students, Nadda defended the police action as a routine measure to maintain law and order against those taking the law into their own hands.


