ന്യൂഡൽഹി: ഡൽഹിയിലെ സി.പി.ഐ.എം കേന്ദ്ര ഓഫീസായ എ.കെ.ജി ഭവനിൽ പോലീസ് എത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ. സംഭവം തികച്ചും സാധാരണമായ ക്രമസമാധാന പാലന നടപടി മാത്രമാണെന്നും പ്രതിപക്ഷം ഇതിനെ അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ച് സെൻസേഷണലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.(JP Nadda Rajya Sabha Speech CPIM AKG Bhavan Delhi Police Action Aishe Ghosh)
സി.പി.ഐ.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസാണ് എ.കെ.ജി ഭവനിലെ പോലീസ് പരിശോധന സഭയിൽ ചോദ്യം ചെയ്തുകൊണ്ട് വിഷയം ഉന്നയിച്ചത്. ചൊവ്വാഴ്ചയാണ് സി.പി.എം വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ ഡൽഹി സെക്രട്ടറിയും മുൻ ജെ.എൻ.യു യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് എ.കെ.ജി ഭവനിലെത്തിയത്. എന്നാൽ സി.പി.എം നേതാക്കളുമായി ഉടലെടുത്ത തർക്കത്തിനൊടുവിൽ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാതെ പോലീസ് മടങ്ങുകയായിരുന്നു.
വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ ഇത്തരത്തിലുള്ള നിയമനടപടികൾ നേരിടേണ്ടി വരും. കോൺഗ്രസ് ഭരണകാലത്ത് അടിയന്തരാവസ്ഥ നിലനിന്നിരുന്നപ്പോൾ വിദ്യാർത്ഥി പ്രക്ഷോഭകനായിരുന്ന താൻ ക്ലാസ് മുറിയിൽ നിന്ന് പോലും പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്, എന്ന് ജെ.പി. നഡ്ഡ സഭയിൽ പറഞ്ഞു. അതേസമയം, അടുത്തിടെ കോക്‌റോച്ച് ജനതാ പാർട്ടി (CJP) ജന്തർ മന്തറിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഐഷി ഘോഷ് പങ്കെടുത്തതിന്റെ പ്രതികാരമായാണ് പഴയ കേസ് ഉയർത്തിക്കാട്ടി പോലീസ് നടപടിക്ക് തുനിഞ്ഞതെന്ന് സി.പി.ഐ.എം ആരോപിച്ചു. പാർലമെൻ്റിന് മുന്നിൽ ഇടത് എം പിമാർ ഡിഗാർന്ന നടത്തി.
Story Summary
Union Minister J.P. Nadda defended the Delhi Police’s attempt to detain SFI leader Aishe Ghosh from CPIM’s AKG Bhavan office, classifying it as a “normal law and order situation.” Responding to CPIM MP John Brittas in the Rajya Sabha, Nadda accused the opposition of politicizing the incident and cited his own arrests during the Emergency to emphasize that student activists must face legal consequences.


