ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള പാർലമെന്റ് ചർച്ചകൾക്കിടെ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കരണ സമിതിക്കെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളുടെ യോഗ്യതയെ ചോദ്യം ചെയ്ത പ്രിയങ്ക, സമിതിയിൽ ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെ ഉൾപ്പെടുത്തിയതിനെ പേരെടുത്തു പറയാതെ പരോക്ഷമായി വിമർശിച്ചു.(Priyanka Gandhi Lok Sabha Speech NEET Paper Leak Cow Urine Expert Remark)
പഴയ സമിതികളുടെ ശുപാർശകൾ നടപ്പിലാക്കാതെ പുതിയ കമ്മിറ്റികൾ ഉണ്ടാക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. “വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായി മുൻപ് രാധാകൃഷ്ണൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ഇതുവരെ അവരുടെ ഒരു ശുപാർശ പോലും നടപ്പിലാക്കിയിട്ടില്ല. ഇപ്പോൾ പുതിയ സമിതിയിൽ ഒരു ‘ഗോമൂത്ര വിദഗ്ദ്ധനും’ ഉണ്ട്. ഇവർക്ക് വിദ്യാഭ്യാസത്തെക്കുറിച്ച് എന്തറിയാം?” എന്ന് പ്രിയങ്ക ഗാന്ധി പാർലമെന്റിൽ ചോദിച്ചു.
ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി മുൻപ് ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് സംസാരിച്ച വീഡിയോ വൻ വിവാദമായിരുന്നു. ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കാമകോടിയെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തുകയും അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശ്വാസങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Story Summary
Wayanad MP Priyanka Gandhi targeted the Central government in the Lok Sabha over its new task force for education reforms, indirectly criticizing IIT Madras Director V Kamakoti as a “cow urine expert.” Highlighting that past panel recommendations like the Radhakrishna Committee remain unimplemented, she questioned the expertise of the new committee members in handling national education standards.


