HomeKerala'ഒരു പദവിയിലേയ്ക്കും ഞാനില്ല': വ്യക്തത വരുത്തി VM സുധീരൻ | VM Sudheeran

‘ഒരു പദവിയിലേയ്ക്കും ഞാനില്ല’: വ്യക്തത വരുത്തി VM സുധീരൻ | VM Sudheeran

തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഔദ്യോഗിക പദവികളൊന്നും ഏറ്റെടുക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VM Sudheeran Denies Government Post Rumors Base Less Media Reports)

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സുധീരൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു പദവിയിലേയ്ക്കും ഞാനില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത്തരം വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമസുഹൃത്തുക്കൾ പിന്മാറണം എന്ന് വി.എം. സുധീരൻ അഭ്യർത്ഥിച്ചു.

വിവിധ സർക്കാർ പദവികളിലേക്കും കമ്മീഷനുകളിലേക്കും സുധീരന്റെ പേര് പരിഗണിക്കുന്നതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അദ്ദേഹം രംഗത്തെത്തിയത്.

കുറിപ്പിൻ്റെ പൂർണ്ണരൂപം 

ഒരു അഭ്യര്‍ത്ഥന.
സംസ്ഥാന സര്‍ക്കാരിലെ പദവികളുമായി എന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വരുന്നതായി കാണുന്നു. ഇതിന് യാതൊരു അടിസ്ഥാനവുമില്ല.
ഒരു പദവിയിലേയ്ക്കും ഞാനില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

Story Summary

Senior Congress leader V. M. Sudheeran rejected media reports suggesting his name for various Kerala government posts, calling them completely baseless. Reiterating his earlier stance of not accepting any official posts, he requested media outlets to refrain from spreading such rumors.

WhatsApp Channel Banner

Latest updates

വിദ്യാർത്ഥികൾക്കെതിരായ പോലീസ് ആക്രമണം: രാജ്യസഭയിൽ JP നദ്ദയും ഖാർഗെയും...

ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിനെച്ചൊല്ലി രാജ്യസഭയിൽ ജെ.പി. നദ്ദയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. വിദ്യാർത്ഥികളെ മർദ്ദിച്ചവർ സ്വതന്ത്രരായി വിലസുമ്പോൾ പ്രതിഷേധിച്ചവർക്കെതിരെ...

‘രാഹുൽ ഗാന്ധി സഭയിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നു’: ലോക്‌സഭയിലെ...

ന്യൂഡൽഹി: ലോക്‌സഭയിൽ രാഹുൽ ഗാന്ധി അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചും കോൺഗ്രസിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബില്ലിന്മേൽ സംസാരിക്കുമ്പോൾ,...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ പിടിച്ചെടുത്ത ഏഴരക്കോടിയുടെ ലഹരിമരുന്നുകൾ ബ്രഹ്മപുരത്ത്...

കൊച്ചി: കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പോലീസ് പിടിച്ചെടുത്ത 7.5 കോടി രൂപ വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വെച്ച് കത്തിച്ചു നശിപ്പിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ...

ഭരണനിർവഹണത്തിൽ 5 സുപ്രധാന പരിഷ്കാരങ്ങൾ: ഓണക്കിറ്റ് ഓഗസ്റ്റ് 10...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി അഞ്ച് സുപ്രധാന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം, പ്ലാൻ...

‘സേവന നടപടികൾ ലളിതമാക്കുന്നതിന് 5 സുപ്രധാന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കും,...

തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അമ്മമാരുടെ പ്രത്യേക പാചക അറിവുകൾ മക്കൾക്ക് പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞതെന്നും മക്കൾ എന്നാൽ ആണും പെണ്ണും അടങ്ങുന്നതാണെന്നും...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...