തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി അഞ്ച് സുപ്രധാന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം, പ്ലാൻ സ്‌പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഏകോപനം, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി എന്നിവയാണ് പരിഷ്കാരങ്ങൾ.(Kerala CM VD Satheesan Administrative Reforms Onam Kit)
ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഓഗസ്റ്റ് 10 മുതൽ മഞ്ഞ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും.അധ്യാപകർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് ലഹരി ശൃംഖലയുടെ ആഴം വ്യക്തമാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എം.ആർ. അജിത് കുമാറിനെതിരെയെടുത്ത് നടപടികളിൽ സർക്കാരിന് കൃത്യമായ വീഴ്ച വന്നിട്ടില്ലെന്നും, നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചതിനാലാണ് സി എ ടി സ്റ്റേ അനുവദിക്കാതിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
അതേസമയം, പാചകവുമായി ബന്ധപ്പെട്ട തന്റെ മുൻ പ്രസ്താവനകളിൽ സ്ത്രീവിരുദ്ധതയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അമ്മമാരുടെ പാചക അറിവുകൾ പെൺമക്കൾക്ക് മാത്രമായിട്ടല്ല, ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ മക്കൾക്കും പകർന്നുനൽകണമെന്നാണ് ഉദ്ദേശിച്ചതെന്ന് കൂട്ടിച്ചേർത്തു.
Story Summary
Kerala Chief Minister V. D. Satheesan announced five major governance reforms to streamline public service delivery and administrative procedures. He also declared free Onam kits for yellow cardholders starting August 10, addressed recent drug arrests involving teachers, defended government action against official M.R. Ajith Kumar, and clarified that his prior remarks on traditional cooking were not misogynistic.


