ന്യൂഡൽഹി: ലോക്‌സഭയിൽ രാഹുൽ ഗാന്ധി അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചും കോൺഗ്രസിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബില്ലിന്മേൽ സംസാരിക്കുമ്പോൾ, കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും രാഷ്ട്രീയത്തിനപ്പുറം ബില്ലിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും സംസാരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് റിജിജു പരിഹസിച്ചു.(Kiren Rijiju Slams Rahul Gandhi Over Abusive Language Lok Sabha Debate)
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പാർലമെന്റിൽ പ്രതിപക്ഷം സ്വീകരിക്കുന്ന വിയോജിപ്പിന്റെ സമീപനത്തെ റിജിജു ശക്തമായി അപലപിച്ചു. മത്സരപ്പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കണമെന്ന രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ശക്തമായ നിയമ നിർമ്മാണം സഭയിൽ കൊണ്ടുവന്നതെന്ന് മന്ത്രി റിജിജു വ്യക്തമാക്കി.
എന്നാൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ സഭയിൽ രാഷ്ട്രീയ ആരോപണങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കാനാണ് പ്രതിപക്ഷ നേതാവും കോൺഗ്രസും ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Union Parliamentary Affairs Minister Kiren Rijiju criticized Leader of the Opposition Rahul Gandhi for allegedly using abusive language in the Lok Sabha. Rijiju urged Gandhi to focus on the actual merits of the anti-paper leak Bill rather than political rhetoric, emphasizing that the law was introduced to meet students’ demands for fair competitive examinations.


