കൊച്ചി: കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പോലീസ് പിടിച്ചെടുത്ത 7.5 കോടി രൂപ വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വെച്ച് കത്തിച്ചു നശിപ്പിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.(Kochi City Police Destroy 7 Crore Worth Drugs Brahmapuram Plant)
കഞ്ചാവ്, എം.ഡി.എം.എ അടക്കം വൻതോതിലുള്ള മയക്കുമരുന്നുകളാണ് നിർവീര്യമാക്കിയത്. 587 കിലോ കഞ്ചാവ്, 2.5 കിലോ എം.ഡി.എം.എ, നൈട്രോസെപാം ഗുളികകൾ, ബ്രൗൺ ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവയാണ് നശിപ്പിച്ചവയിൽ പ്രധാനം. ഫോറൻസിക് സയൻസ് ലാബ് പരിശോധനാ റിപ്പോർട്ടുകൾ ലഭ്യമായ കേസുകളിലെ ലഹരിവസ്തുക്കളാണ് കത്തിച്ചു കളഞ്ഞത്. പോലീസിന്റെ ലഹരിവിരുദ്ധ വേട്ടയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പിടിച്ചെടുത്ത മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.
Story Summary
Kochi City Police destroyed seized illicit drugs valued at ₹7.5 crore, including 587 kg of ganja and 2.5 kg of MDMA, at the Brahmapuram waste treatment plant under the leadership of City Police Commissioner. The incinerated substances were part of various busts, including ‘Operation Toofan’, for which FSL reports were completed.


