കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീളുന്നു. മരിച്ച ഇരിങ്ങല്ലൂർ സ്വദേശി ഷരീഫിനെ താൻ തലയ്ക്കടിച്ചിരുന്നതായി സുഹൃത്തായ മുഹമ്മദ് അഷ്‌റഫ് പോലീസിന് മൊഴി നൽകി.(Kozhikode Youth Found Dead Friend Confesses To Assault)
രണ്ടു ദിവസം മുൻപ് വീട്ടിൽ നിന്നിറങ്ങിയ ഷരീഫ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് മുണ്ടുപാലത്തെ മുറിയിൽ വെച്ചാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷരീഫ് എങ്ങനെയാണ് ഈ മുറിയിലെത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല.
ഷരീഫ് മരിച്ച വിവരം മുഹമ്മദ് അഷ്‌റഫ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മർദ്ദനവിവരം വെളിപ്പെടുത്തുകയായിരുന്നു. യുവാവിന്റെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതായും പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary
A murder investigation has been initiated in Kozhikode after a youth named Shareef was found dead in a rented room at Mundupalam. His friend Muhammad Ashraf confessed to hitting him on the head, following which the police launched a detailed inquiry into the suspicious death.


