കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും എം എൽ എയുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചു.(Ramesh Pisharody Files Affidavit Against Swetha Menon Over AMMA Ad Hoc Committee Case)
മുൻസിഫ് കോടതിയിലാണ് രമേഷ് പിഷാരടി സത്യവാങ്മൂലം സമർപ്പിച്ചത്. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് താൻ അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഈ ചുമതല തനിക്ക് യോജിച്ചതല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ ബോധ്യപ്പെടുകയും പദവിയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
ശ്വേത മേനോൻ സംഘടനയിൽ നിന്ന് രാജിവെച്ച വ്യക്തിയാണെന്നും, എന്നാൽ രാജിവെച്ച സമയത്ത് ‘അമ്മ’യുടെ മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളൊന്നും തിരികെ കൈമാറിയില്ലെന്നും രമേഷ് പിഷാരടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
Story Summary
Actor Ramesh Pisharody has submitted an affidavit in the Munsiff Court alleging that he was made an accused in the case against AMMA’s ad-hoc committee with political motives to defame him. He clarified that he stepped down from the committee immediately after realizing it was unsuitable for him.


