പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ പോർട്ട് ഡി ക്ലിഷിക്ക് സമീപം മൂന്ന് സ്ത്രീകൾക്ക് നേരെ കത്തിയുമായി ആക്രമണം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 19, 24, 36 വയസ്സുള്ള സ്ത്രീകളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ട് അടുക്കളക്കത്തികൾ ഉപയോഗിച്ചായിരുന്നു ഇയാൾ ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.(Paris Knife Attack Three Women Injured Attacker Detained By Bystanders And Off Duty Police)
സംഭവസ്ഥലത്തുണ്ടായിരുന്ന വഴിയാത്രക്കാർ ചേർന്ന് അക്രമിയെ സാഹസികമായി തടഞ്ഞുനിർത്തുകയും, ജോലിയിലല്ലാതിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ കീഴടക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമിയുടെ കൈവശമുള്ള കത്തി മാറ്റാൻ വഴിയാത്രക്കാരിലൊരാൾ സൂട്ട്കേസ് കൊണ്ട് എറിയുകയും, തുടർന്ന് മറ്റുള്ളവർ ചേർന്ന് നിലത്തുതട്ടി വീഴ്ത്തി ഇയാളെ തടഞ്ഞുവെക്കുകയുമായിരുന്നു.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പ്രതി പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചിരുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. എല്ലാം അള്ളാഹുവിൻ്റെ ഉത്തരവനുസരിച്ച് ആണെന്നാണ് ഇയാൾ പറഞ്ഞത്. സംഭവത്തിൽ ഭീകരവാദ വിരുദ്ധ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിക്കണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
Story Summary
French police have detained a man who stabbed three women with kitchen knives near Porte de Clichy in Paris, leaving two severely injured. Brave bystanders intervened and pinned the attacker to the ground before an off-duty police officer formally arrested him.


