HomeNational'സാങ്കേതിക പിഴവ്': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത...

‘സാങ്കേതിക പിഴവ്’: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി മെറ്റ | Meta Apologises To Government

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനോട് ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറ് കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും പിഴവ് തിരുത്തി വീഡിയോ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് വ്യക്തമാക്കി.(Meta Apologises To Government Over Temporary Block Of PM Modi Facebook Video)

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടിയും നിയമനിർമ്മാണവും സ്വീകരിക്കുമെന്ന് ഉറപ്പുനൽകി ജൂലൈ 23-ന് പ്രധാനമന്ത്രി യുവാക്കളെ അഭിസംബോധന ചെയ്ത് പങ്കുവെച്ച വീഡിയോയാണ് ചൊവ്വാഴ്ച പുലർച്ചെ തടസ്സപ്പെട്ടത്. നിയമപരമായ അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ വീഡിയോ ലഭ്യമാകാത്തതെന്ന സന്ദേശമാണ് സ്ക്രീനിൽ കാണിച്ചിരുന്നത്.

സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയം വിശദമായി പരിശോധിച്ചുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി മെറ്റയുടെയും ഇൻസ്റ്റഗ്രാമിന്റെയും ആഗോള തലവൻമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിട്ട് വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Story Summary

Meta apologized to the Indian government after Prime Minister Narendra Modi’s Facebook video addressing youth on paper leak laws was briefly blocked due to a technical glitch. The content has been restored, but government officials are seriously examining the issue and may summon Meta representatives for further explanation.

WhatsApp Channel Banner

Latest updates

വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം: TG മോഹൻദാസിനെ തള്ളി RSS...

തിരുവനന്തപുരം: പ്രതിഷേധങ്ങൾ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കൊലവിളിയും ലൈംഗികാധിക്ഷേപവും നടത്തുന്ന രീതിയിൽ സംസാരിച്ച ടി.ജി. മോഹൻദാസിനെ തള്ളി ആർ.എസ്.എസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച നീറ്റ് വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായി...

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തിനെയും A അജികുമാറിനെയും...

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ്...

ട്രംപിനെ ബഹുദൂരം പിന്നിലാക്കി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 105 മില്യണിലധികമാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. വിദ്യാർത്ഥികളെ അഭിസംബോധന...

‘അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’: ശ്വേത...

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും എം എൽ എയുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം കോടതിയിൽ...

14 വയസുകാരിയുടെ കൊലപാതകം: പോപ് ഗായകൻ D4vdക്കെതിരെവിചാരണയ്ക്ക് കോടതി...

ലോസ് ആഞ്ചലസ്: അമേരിക്കൻ പോപ് ഗായകൻ D4vd (ഡേവിഡ് ആന്റണി ബർക്ക്)ക്കെതിരായ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാൻ കോടതി അനുമതി നൽകി. 14 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചെന്ന കേസിൽ പ്രാഥമിക തെളിവുകൾ മതിയെന്ന്...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...