HomeKerala'കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, ബാലാവകാശ കമ്മീഷന്‍ കേസ് എടുത്ത് ജയിലില്‍...

‘കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, ബാലാവകാശ കമ്മീഷന്‍ കേസ് എടുത്ത് ജയിലില്‍ അടയ്ക്കട്ടെ’: KT ജലീൽ | KT Jaleel Reacts

മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരണവുമായി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശ രൂപേണയാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ആ കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി.(KT Jaleel Reacts To Mannarkkad Student Interaction Controversy Ready To Apologize)

ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ വേദനിച്ചിട്ടുണ്ടെങ്കിൽ നൂറുവട്ടം ക്ഷമചോദിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് പൊതുവായന കുറവാണെന്നത് ഒരു യാഥാർത്ഥ്യമാണ്. മലയാളത്തിലെ ഒരു ചെറുകഥ പോലും പലരും വായിച്ചിട്ടില്ലെന്ന് സംസാരിച്ചപ്പോൾ മനസ്സിലായി. പാഠപുസ്തകങ്ങൾക്കപ്പുറം കുട്ടികൾ വായിക്കുന്നില്ല. ആ നിലയ്ക്കാണ് വിദ്യാർത്ഥികളുമായി സംസാരിച്ചത്. ഇത്തരം പരിപാടികളിൽ സദസ്സിനെക്കൂടി അതിന്റെ ഭാഗമാക്കുന്നത് തന്റെ രീതിയാണെന്നും തനിക്ക് അപമാനിച്ചതായി തോന്നിയില്ലെന്നാണ് വിദ്യാർത്ഥികളും വ്യക്തമാക്കിയതെന്നും ജലീൽ പറഞ്ഞു.

ഒരു അധ്യാപകൻ എങ്ങനെയാണോ കുട്ടികളോട് കാര്യങ്ങൾ പറയുന്നത് ആ രീതിയിലാണ് താൻ ഇടപെട്ടത്. ഇതേക്കുറിച്ച് ബാലാവകാശ കമ്മീഷൻ കേസെടുത്ത് ജയിലിലടയ്ക്കട്ടെ, മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം പൊതുവിദ്യാഭ്യാസത്തെയും മലയാളം പ്രയോഗങ്ങളെയും ഉദാഹരിച്ച് രാഷ്ട്രീയ എതിരാളികളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ‘കേരളം’ എന്നത് ‘കാരളം’ എന്നെഴുതിയതും, ‘ഒൻപതിനായിരത്തി മുന്നൂറ്റിമുപ്പത്തിരണ്ട്’ എന്നതിന് പകരം ‘തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട്’ എന്ന് പറഞ്ഞതുമെല്ലാം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ പഠിച്ചവരാണോ എന്ന് കെ.ടി. ജലീൽ ചോദിച്ചു.

Story Summary

KT Jaleel clarified the controversy regarding his interaction with students at a function in Mannarkkad, stating he only pulled a student’s ear in jest as a teacher and had no intention to hurt. He expressed willingness to apologize multiple times if anyone felt insulted and challenged the Child Rights Commission to take action against him.

Clickable Info Box