മലപ്പുറം: മുന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ യുവാവ് മരിച്ചു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ലത്തീഫ് എന്നയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.(Malappuram Youth Dies In Scuffle Over Buying Eggs Police Register Case)
മുട്ട വാങ്ങുന്നതിനിടെ ഇരുവരും തമ്മിൽ കടയിൽ വെച്ച് പെട്ടെന്ന് വാക്കുതർക്കമുണ്ടായി. തർക്കത്തിന് പിന്നാലെ ലത്തീഫ് തന്റെ വാഹനത്തിൽ കയറി സ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ചു. ഈ സമയം പ്രകോപിതനായ ഫൈസൽ കയ്യിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ലത്തീഫിന് നേരെ എറിയുകയായിരുന്നു.
ഇതോടെ ലത്തീഫും ഫൈസലും തമ്മിൽ വീണ്ടും കൈയാങ്കളിയുണ്ടായി. അടിപിടിക്കിടെ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Story Summary
A youth named Faisal died following a street fight over a petty dispute regarding buying chicken eggs at a shop in Munniyur, Malappuram. During the argument, Faisal allegedly threw an egg at the accused, Latheef, leading to a physical scuffle where Faisal fell and hit his head on the road. Police have registered an attempt to murder case against Latheef.


