തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കാനുള്ള നിർണായക ചർച്ച ഇന്ന് നടക്കും. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ വെച്ചാണ് ഈ അനുനയ ചർച്ച നടക്കുക.(Deputy Opposition Leader dispute, LDF convener to hold talks with Binoy Viswam)
വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സിപിഐ എക്സിക്യൂട്ടീവിലും വിശദമായി ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നീ രണ്ട് പ്രധാന പദവികളും സിപിഎം തന്നെ കൈവശം വെക്കുന്നത് മുന്നണി മര്യാദകൾക്ക് നിരക്കുന്നതല്ലെന്നാണ് സിപിഐയുടെ പ്രധാന ആക്ഷേപം.
അതിനാൽ പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന് സിപിഐ ശക്തമായി ആവശ്യപ്പെടുന്നു. എന്നാൽ, കാലങ്ങളായി ഈ രണ്ട് പദവികളും സിപിഎമ്മാണ് വഹിക്കുന്നതെന്നും നിലവിലുള്ള കീഴ്വഴക്കം മാറ്റേണ്ടതില്ലെന്നുമാണ് സി പി എമ്മിന്റെ നിലപാട്.
Story Summary
LDF Convener TP Ramakrishnan will hold talks with CPI State Secretary Binoy Viswam today to resolve the ongoing dispute over the Deputy Opposition Leader post. The friction between the two major Left allies has stalled LDF parliamentary operations, as CPI demands the post citing coalition ethics while CPM insists on retaining it based on past precedents.


