Description
Digital Voice of Kerala
Sunday, June 21, 2026

Digital Voice of Kerala
HomeKeralaകാഫിർ സ്ക്രീൻഷോട്ട് കേസ്: സിപിഎമ്മിന് മുഖം നഷ്ടമായെന്ന് പ്രവീൺകുമാർ; അന്വേഷണം ഉന്നതരിലേക്ക്...

കാഫിർ സ്ക്രീൻഷോട്ട് കേസ്: സിപിഎമ്മിന് മുഖം നഷ്ടമായെന്ന് പ്രവീൺകുമാർ; അന്വേഷണം ഉന്നതരിലേക്ക് നീളുമെന്ന് സൂചന | Kafir Screenshot Case

🎙️ Latest Podcast

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണം പുരോഗമിക്കവേ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ പ്രവീൺകുമാർ (Kafir Screenshot Case). കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിൽ മാത്രം അന്വേഷണം ഒതുങ്ങില്ലെന്നും, പ്രദേശത്തെ ഉന്നത സിപിഎം നേതാക്കൾ കൂടി കുടുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി വെറും വെപ്രാളമാണെന്നും, ഭരണം മാറിയെന്ന കാര്യം അവർ തിരിച്ചറിയണമെന്നും പ്രവീൺകുമാർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും, സിപിഎം നേതാക്കൾ തന്നെയാണ് അത് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പോലീസ് നടത്തുന്ന അന്വേഷണത്തിൽ സിപിഎമ്മിന്റെ തിരക്കഥകൾ പൊളിയുകയാണെന്നും പ്രവീൺകുമാർ പറഞ്ഞു. കോൺഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നവർ സ്വന്തം പാളയത്തിലെ നേതാക്കൾ നിയമത്തിന്റെ മുന്നിൽ പെടാതെ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി ഓഫീസിന് മുന്നിൽ കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ബോർഡുകൾ കോൺഗ്രസുകാർ വെച്ചതല്ലെന്നും അത്തരം കാര്യങ്ങൾ നേരിട്ടാണ് പാർട്ടിയിൽ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: DCC President and MLA Praveen Kumar has launched a scathing attack on the CPM regarding the ‘Kafir’ screenshot case investigation. He asserted that the probe will not be limited to DYFI leader Jithin Bhaskar and will eventually reach senior CPM leaders. Responding to the CPM district secretary’s threats against UDF leaders, Praveen Kumar termed them a sign of panic, stating that the CPM has lost its credibility.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.