HomeKerala'KPCC അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം, ജാതി സമവാക്യങ്ങൾ നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന...

‘KPCC അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം, ജാതി സമവാക്യങ്ങൾ നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണം’: രാജ്‌മോഹൻ ഉണ്ണിത്താൻ | Rajmohan Unnithan

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തിന് അദ്ദേഹം കത്തയച്ചു. തന്റെ താൽപ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. പാർട്ടിയിൽ അധ്യക്ഷനെ തീരുമാനിക്കുമ്പോൾ പിന്തുടരുന്ന ജാതി-സമുദായ സമവാക്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഉണ്ണിത്താന്റെ നീക്കം.(Rajmohan Unnithan Stakes Claim For KPCC President Post)

അർഹത, യോഗ്യത, പ്രവർത്തന പരിചയം എന്നിവ മാത്രമായിരിക്കണം അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെന്ന് ഹൈക്കമാൻഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു. 1978 മുതൽ പാർട്ടിക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആളാണ് താൻ. തന്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

സംഘടനാ തലപ്പത്തേക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ജാതി – സമുദായ സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്രൂപ്പ് താത്പര്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെടുന്നു.

Story Summary

MP Rajmohan Unnithan has staked his claim for the KPCC President post, urging the party high command to prioritize merit, experience, and dedication over caste-based equations. He criticized the current trend of appointing leaders based on community dynamics, arguing that such practices hinder the party’s growth, and has formally requested the central leadership to consider his long-standing service to the Congress party since 1978.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് അതിശക്തമായ മഴ: പരപ്പനങ്ങാടി-നാടുകാണി പാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ...

കാവേരി ജലത്തർക്കം രൂക്ഷം: തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം...

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ദിവസവും 3,500 ക്യുസെക്സ് ജലം വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ...

സ്‌കൂൾ അവധി പ്രഖ്യാപനം വൈകി: എറണാകുളം കളക്ടർ ജി....

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിനെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വിമർശന കമന്റുകൾ. സംസ്ഥാനത്ത് മറ്റ്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളായ CPM പ്രവർത്തകരുടെ...

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ള ഏഴ്...

CJP പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ചോദ്യംചെയ്യുന്ന ഹർജികൾ...

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തിയ ചലോ സൻസദ് മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പോലീസ് നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും....

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....