HomeKerala'LDF സർക്കാർ കൊടുത്തത് പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ല, ഘട്ടം ഘട്ടമായി...

‘LDF സർക്കാർ കൊടുത്തത് പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ല, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ചു വരികയാണ്, ഓപ്പറേഷൻ തൂഫാൻ വൻകിടക്കാരിലേക്ക് പോകും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകൾ അനുവദിച്ചതിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എൽ ഡി എഫ് സർക്കാർ കൊടുത്തത് പോലെ തങ്ങൾ മദ്യശാലകൾ അനുവദിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.(Ramesh Chennithala Hits Out At LDF Amidst Anti Drug Operation Toofan)

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറച്ചുവരികയാണെന്നും, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുകൾക്ക് അനുമതി നൽകിയപ്പോൾ തോമസ് ഐസക് എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ലഹരി മാഫിയകളെ അമർച്ച ചെയ്യുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വൻകിടക്കാരിലേക്ക് നീങ്ങുമെന്നും, കടൽ, കര, ആകാശം എന്നീ മാർഗ്ഗങ്ങളിലൂടെ ലഹരി എത്തുന്നതിനാൽ ഇതിന്റെ ഉറവിടം കണ്ടെത്തുക എന്നത് വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

കാഫിർ സ്ക്രീൻഷോട്ട് കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ യാതൊരു തിരക്കഥയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും മന്ത്രി താക്കീത് നൽകി.

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തൂഫാനിൽ വൻ പുരോഗതി. ലഹരി മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ നിരീക്ഷിച്ചും പരിശോധിച്ചും കർശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ആകെ രജിസ്റ്റർ ചെയ്ത കേസുകൾ: 3080, ആകെ അറസ്റ്റിലായവർ: 3313 പേർ, അറസ്റ്റ് (ഏറ്റവും ഒടുവിലത്തെ കണക്ക്): 137 പേർ, പിടിച്ചെടുത്തവ: 1683 ഗ്രാം എംഡിഎംഎ, 288.956 കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, കഞ്ചാവ് ചെടികൾ എന്നിങ്ങനെയാണ്.

Story Summary

Home Minister Ramesh Chennithala has criticized the LDF for its past policies on liquor licenses and asserted that the government is strictly managing the state’s drug problem through ‘Operation Toofan’. Meanwhile, police intensified their anti-drug crackdown across Kerala, resulting in over 3,000 arrests and the seizure of significant quantities of MDMA and cannabis.

WhatsApp Channel Banner

Latest updates

‘കോടതിവിധിയിൽ തൃപ്തരല്ല, പോരാട്ടം അനിവാര്യമാണ്, ആ അമ്മയോട് ഇനി...

കണ്ണൂർ: മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിൾ വിനോദിൻ്റെ കുടുംബം കൽപ്പറ്റ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ കടുത്ത നിരാശയും അമർഷവും രേഖപ്പെടുത്തി. കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതി...

സിഎജെപി പ്രതിഷേധത്തിനിടെ ആർഎഎഫ് ഉദ്യോഗസ്ഥരെ പരിഹസിച്ചിട്ടില്ല; വൈറൽ വീഡിയോയിൽ...

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി (സിഎജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ഉദ്യോഗസ്ഥരെ പരിഹസിച്ചെന്ന ആരോപണത്തെ തുടർന്ന് വിമർശനം നേരിട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രദ്ധ സിങ് വിശദീകരണവുമായി...

പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി അന്തരിച്ചു: സംഗീത...

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ സംഗീതലോകത്ത് തന്റേതായ വേറിട്ട ശബ്ദസാന്നിധ്യം കൊണ്ട് ശ്രദ്ധേയയായ പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി (88) അന്തരിച്ചു. ബെംഗളൂരുവിൽ വ്യാഴാഴ്ച ആയിരുന്നു അന്ത്യം.(Jamuna Rani Passed Away in...

അമേരിക്കൻ സൈനിക നടപടികൾക്ക് യൂറോപ്യൻ താവളങ്ങൾ ഉപയോഗിക്കുന്നത് പുനഃപരിശോധിക്കണം;...

ടെഹ്‌റാൻ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾക്ക് യൂറോപ്യൻ രാജ്യങ്ങളിലെ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി (Iran Abbas Araghchi US military bases Europe). ബൾഗേറിയയിലെ ബെസ്മർ വ്യോമതാവളത്തിൽ...

വടകര MDMA ലഹരി കേസ്: അധ്യാപികമാർക്കെതിരെ സമഗ്ര അന്വേഷണത്തിന്...

കോഴിക്കോട്: പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാർ ലഹരിക്കേസിൽ പ്രതികളായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. കേസിൽ കുറ്റാരോപിതരായ അധ്യാപകരെക്കുറിച്ചും ബി.ആർ.സി കേന്ദ്രീകരിച്ച് നടന്ന മറ്റ് ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കാൻ നാലംഗ പ്രത്യേക സമിതിയെ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...