HomeKerala'സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെ, എടുത്ത് കളയുന്നത്...

‘സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെ, എടുത്ത് കളയുന്നത് ബുദ്ധിയല്ല’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: കിഫ്‌ബിയുടെ പ്രവർത്തനം ഇന്നത്തെ കാലത്തിന് അനുസൃതമായി പുനരാവിഷ്കരിക്കണമെന്ന് ജി. സുധാകരൻ എം എൽ എ. കിഫ്‌ബി പൂർണ്ണമായും അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും, എന്നാൽ സർക്കാർ ഇതിനെക്കുറിച്ച് പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(G Sudhakaran Criticizes KIIFB Officials For Creating Parallel Government)

കിഫ്‌ബിയെ ഒരു സമാന്തര സർക്കാരായി മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് അതിന് വിമർശനങ്ങൾ ഉയർന്നത്. സർക്കാർ നിയന്ത്രണത്തിലും ധനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിലുമായിരിക്കണം കിഫ്‌ബി പ്രവർത്തിക്കേണ്ടത്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത് തെറ്റായ നടപടിയായിരുന്നു, ജി. സുധാകരൻ പറഞ്ഞു.

താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ വൻകിട പദ്ധതികളിൽ 90 ശതമാനവും കിഫ്‌ബി വഴിയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കരിമണൽ ഖനനം സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് അഴിമതി വർദ്ധിക്കാൻ കാരണമാകുമെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിലെ മോശം അവസ്ഥ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി സന്ദർശിക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Story Summary

MLA G. Sudhakaran has called for a restructuring of KIIFB, alleging that officials attempted to turn the organization into a “parallel government.” While defending KIIFB’s role in infrastructure development, he criticized the appointment of retired IAS officers and stressed that the agency must remain under strict government and Finance Department control.

WhatsApp Channel Banner

Latest updates

മുടക്കോഴിമലയിലെ ‘ജലബോംബ്’ ഭീഷണി: ചെങ്കൽക്കുഴികൾ പൂർവ്വസ്ഥിതിയിലാക്കാൻ നിർദേശം നൽകി...

റിപ്പോർട്ട് : അൻവർ ഷരീഫ്  വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. ഖനനം നടത്തി ഉപേക്ഷിച്ച...

‘ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്, റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായിരിക്കെ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ അനാസ്ഥയ്ക്കും ഏകോപനക്കുറവിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

‘കൃത്യമായ അറിയിപ്പ് നൽകിയിരുന്നു, ഇന്നലെ ഉണ്ടായത് അതിതീവ്ര മഴയാണ്’:...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകാമെങ്കിലും അതിശക്തമായ...

കർണാടകയിൽ കനത്ത മഴ: ശിവമൊഗ്ഗയിൽ മണ്ണിടിച്ചിൽ, 3 വയസുകാരൻ...

ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ ഇന്ദിരാനഗർ പ്രദേശത്തായിരുന്നു സംഭവം. മലനാട് മേഖലയിൽ തുടർച്ചയായി...

‘മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, സർക്കാർ സ്‌പോൺസേർഡ് വെള്ളപ്പൊക്കം’: വിമർശനവുമായി...

പത്തനംതിട്ട: ജില്ലയിലുണ്ടായ രൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വൻ വീഴ്ചയെന്ന് വ്യാപക പരാതി. ജില്ലാ ഭരണകൂടത്തിനെതിരെയും റവന്യൂ വകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി ഭരണപക്ഷത്തെ പ്രമുഖ നേതാക്കളും എം.എൽ.എമാരും തന്നെ രംഗത്തെത്തി.(Pathanamthitta Flood...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....