തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. പരിശോധന പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. വീണയെ ഇ ഡി വീണ്ടും ചോദ്യംചെയ്യും. ഇതിനായി പുതിയ സമൻസ് അയക്കും.(CMRL Case, ED To Examine Documents)
സിഎംആർഎൽ കമ്പനിയുമായി വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് ഉണ്ടാക്കിയ കരാറുൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകളാണ് ഇഡിക്ക് കൈമാറിയിട്ടുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എസ്എഫ്ഐഒ നേരത്തെ തന്നെ തെളിവുകൾ ശേഖരിച്ചിരുന്നു.
എസ്എഫ്ഐഒ കണ്ടെത്തിയ 134-ഓളം നിർണ്ണായക രേഖകൾ ഇന്ന് ഇഡിക്ക് ലഭിക്കുമെന്നാണ് സൂചന. ഈ രേഖകൾ കൂടി ലഭിക്കുന്നതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് ഇഡിയുടെ തീരുമാനം.
Story Summary
The Enforcement Directorate is scrutinizing documents submitted by Veena, daughter of Opposition Leader Pinarayi Vijayan, regarding the ‘Masappadi’ case. The agency is also expected to receive 134 documents gathered by the SFIO to further the investigation into the transactions between CMRL and Exalogic.

