HomeKeralaമാസപ്പടിക്കേസ്: വീണയ്ക്ക് ED സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശം, CMRL എം...

മാസപ്പടിക്കേസ്: വീണയ്ക്ക് ED സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശം, CMRL എം ഡിക്കടക്കം സമൻസയച്ചു | ED Summons Veena

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. വീണയ്ക്ക് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവർക്കും ഇഡി സമൻസ് അയച്ചിട്ടുണ്ട്.(ED Summons Veena In CMRL Monthly Payoff Case)

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി സേവനങ്ങളൊന്നും നൽകാതെ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നതാണ് കേസിലെ പ്രധാന ആരോപണം. 2026 ജൂൺ ആദ്യവാരത്തിൽ സിഎംആർഎൽ നൽകിയ ഹർജി തള്ളിക്കൊണ്ട്, ഇഡി അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണ നടപടികൾ വേഗത്തിലായത്.

എസ്എഫ്ഐഒ നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ കൂടി പരിശോധിക്കാനായി ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഈ 134 രേഖകൾ ഇഡിക്ക് കൈമാറാൻ ഉത്തരവിട്ടത് കേസിലെ വഴിത്തിരിവായി. രേഖകൾ കൈമാറുന്നതിനെ സിഎംആർഎൽ മാനേജ്‌മെന്റ് എതിർത്തെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

Story Summary

The Enforcement Directorate has summoned T. Veena, daughter of former Kerala CM Pinarayi Vijayan, for questioning on Friday in connection with the CMRL monthly pay-off money laundering case. This development follows a recent Kerala High Court verdict allowing the ED to proceed with its probe and a court order granting the agency access to documents previously collected by the Serious Fraud Investigation Office (SFIO).

WhatsApp Channel Banner

Latest updates

‘വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാകും, പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല’:...

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി...

‘പ്രധാനമന്ത്രി മാപ്പ് പറയണം’: CJP പ്രതിഷേധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച്...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ആളുകളെ ക്രൂരമായി...

CJPക്ക് പിന്തുണയുമായി കോൺഗ്രസ്: പ്രക്ഷോഭകരോടൊപ്പം സമരം ചെയ്ത് രാഹുലും...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന 'സംസദ് ചലോ' പ്രക്ഷോഭത്തിന് പിന്തുണയുമായി വൻ പ്രതിപക്ഷ നിര ജന്തർ...

BJPക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം: ആവശ്യമായി വന്നാൽ ഡൽഹിയിലെ...

കൊൽക്കത്ത: ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആഹ്വാനം ചെയ്തു. ആവശ്യമായി വന്നാൽ ഡൽഹിയിലെത്തി സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുമെന്നും അവർ വ്യക്തമാക്കി....

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് നേലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തി (Congress Protest Outside PM Residence). ലോക്...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...