കൊച്ചി: ലക്ഷ്മിപ്രിയക്കെതിരെ കോടതിയെ സമീപിച്ച് അൻസിബ ഹസൻ. ലക്ഷ്മി പ്രിയ, ഭർത്താവ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ എന്നിവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് അൻസിബ ഹർജി നൽകിയത്.(Actress Ansiba Hassan approaches court )
വിഷയത്തിൽ ഈ മാസം 17-നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. സംഘടനയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ‘അമ്മ’ നേതൃത്വം അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 17-നകം മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഇതിന് തൊട്ടുപിന്നാലെയാണ് അൻസിബ നിയമനടപടികളുമായി മുന്നോട്ട് പോയത്.
Story Summary
Actress Ansiba Hassan has approached the Thrippunithura Judicial First Class Magistrate Court, seeking legal action against Lakshmi Priya, her husband, and Sub-Inspector. This move follows a show-cause notice issued by ‘AMMA’ to Ansiba threatening her expulsion from the organization.

