HomeKerala'പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി, നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി,...

‘പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി, നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി, പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും’: മുഖ്യമന്ത്രി VD സതീശൻ | PM SHRI project

തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘പിഎം ശ്രീ’യിൽ തുടരാൻ കേരള സർക്കാർ തീരുമാനിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ ഇടതുപക്ഷ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ട സാഹചര്യത്തിൽ, ഇതിൽ തുടരാൻ നിർബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.(PM SHRI project, Kerala government decides to continue with PM SHRI project)

പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിശ്ചയിക്കുന്നതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും അന്തിമനടപടികൾ സ്വീകരിക്കുക. ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമായി യോജിച്ച് പദ്ധതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.

സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കാത്ത രീതിയിൽ പദ്ധതി തുടരാനാണ് ശ്രമം. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ കരിക്കുലത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സർക്കാർ വിഭാവനം ചെയ്ത ‘ആദ്യ നൂറ് ദിന കർമ്മ പദ്ധതി’ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Summary

The Kerala government has decided to continue with the central ‘PM SHRI’ project while seeking relaxation in its contract terms. Chief Minister V.D. Satheesan stated that a ministerial sub-committee will determine the future course of action, emphasizing that the state will maintain full autonomy over its curriculum and coordinate with other non-BJP ruled states.

WhatsApp Channel Banner

Latest updates

കനത്ത മഴ തുടരുന്നു: 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം...

പെറുവിലെ നാസ്‌കയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വിമാനം തകർന്നു വീണു:...

ലിമ: പെറുവിലെ പ്രശസ്തമായ 'നാസ്ക ലൈൻസിന്' മുകളിലൂടെ കാഴ്ചകൾ കാണാനായി പറന്ന ചെറിയ വിനോദസഞ്ചാര വിമാനം തകർന്നു വീണ് 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നാസ്ക നഗരത്തിന് പുറത്തുള്ള വയലിലേക്കാണ് വിമാനം തകർന്നുവീണതെന്ന്...

പേമാരിയിൽ തകർന്ന് കേരളം: 8 മരണം; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ താണ്ഡവം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വിവിധ അപകടങ്ങളിലുമായി എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്...

രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദം; ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ...

ജീവിതത്തിലെ സന്തോഷങ്ങളും വിജയങ്ങളും പ്രതിസന്ധികളും ഒരുപോലെ പങ്കുവെച്ച് മുന്നോട്ടുപോകാൻ കരുത്താകുന്ന ബന്ധമാണ് സൗഹൃദം. രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദത്തിന്റെ മഹത്വം ഓർമിപ്പിച്ച് ഇന്ന് സൗഹൃദ ദിനം (Friendship Day). ഓരോ വർഷവും ഓഗസ്റ്റ്...

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....