HomeKerala'പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും LDF...

‘പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും LDF സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധം: V ശിവൻകുട്ടി | PM SHRI scheme

തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സർക്കാർ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ ചേരുന്നതിനായി സ്കൂളുകളുടെ പട്ടിക പോലും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.(PM SHRI scheme funds not received clarifies Former minister V Sivankutty)

പി.എം. ശ്രീ പദ്ധതിയുടെ ഭാഗമാകില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. പിന്നീട് മന്ത്രിസഭായോഗം ചേർന്ന് നടപടികൾ മരവിപ്പിക്കാൻ തീരുമാനിക്കുകയും ആ വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഈ രേഖകൾ നിലനിൽക്കെ, സർക്കാർ ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ പരാമർശം വാസ്തവവിരുദ്ധമാണെന്ന് മന്ത്രി ആരോപിച്ചു.

എസ് എസ് കെ വഴി ലഭിക്കുന്ന ഫണ്ടുകൾ വാങ്ങുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഇതിനെ പി.എം. ശ്രീ പദ്ധതിയുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഈ വിഷയത്തിൽ വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Former Kerala Education Minister V. Sivankutty has refuted claims that the state government accepted funds from the Centre’s PM SHRI scheme, asserting that no schools were listed for the project. He clarified that the government had formally decided against participating in the scheme and criticized the Chief Minister’s conflicting statements on the matter.

WhatsApp Channel Banner

Latest updates

‘നിരന്തരം വധഭീഷണികൾ ലഭിച്ചിരുന്നു’: പപ്പു യാദവിന് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവിന് നേരെ ചെരുപ്പേറ്. അക്രമിയുടെ പക്കൽ കത്തി ഉണ്ടായിരുന്നതായും അത് പോലീസിന് കൈമാറിയതായും ആക്രമണത്തിന് ശേഷം പപ്പു യാദവ് മാധ്യമങ്ങളോട്...

കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഗ്രീസിൽ രണ്ട് പേർ...

ഏഥൻസ്: കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ച് ഗ്രീസിൽ രണ്ട് പേർ മരിച്ചു (Greece firefighting helicopter collision). മരിച്ചവരിൽ ഒരു ഗ്രീക്ക് പൗരനും ഡെൻമാർക്ക് സ്വദേശിയും ഉൾപ്പെടുന്നതായി...

ചെങ്കൽ ഖനനക്കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു; ആശങ്കയിൽ മുടക്കോഴിമല നിവാസികൾ,...

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിൽ ചെങ്കൽ ഖനനം നടത്തിയ സ്ഥലങ്ങളിലെ വലിയ കുഴികളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. കോടതി നിർദേശത്തെ തുടർന്ന്...

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം: തൃശ്ശൂരിൽ KSRTC ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു...

തൃശ്ശൂർ: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ദേശീയപാതയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(KSRTC...

ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ...

ഏഥൻസ്: ഗ്രീസിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് ഫയർഫൈറ്റിംഗ് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നു. അപകടത്തിൽ ഡാനിഷ് പൈലറ്റും ഗ്രീക്ക് ഫയർ സർവീസ് ഉദ്യോഗസ്ഥനും തൽക്ഷണം കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബ്രിട്ടീഷ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....